വിവാഹ ആവശ്യക്കാർക്ക് സന്തോഷവാർത്ത! സ്വർണവില താഴോട്ട്, രാവിലെയും ഉച്ചയ്ക്കുശേഷവുമായി വൻ ഇടിവ് രേഖപ്പെടുത്തി
● പവന് മണിക്കൂറുകൾക്കിടെ ആകെ കുറഞ്ഞത് 2680 രൂപ.
● 22 കാരറ്റ് സ്വർണത്തിന് പവന് 90000 രൂപയിൽ താഴെയായി.
● ഒരു ഗ്രാമിന് 11075 രൂപയായി കുറഞ്ഞു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (28.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 2680 രൂപയുടെ ഇടിവാണ് മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയത്. ഇതോടെ പവന് 90000-ത്തില്‍ താഴെ എത്തിയിരിക്കുകയാണ്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 11225 രൂപയും പവന് 1480 രൂപ കുറഞ്ഞ് 89800 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11075 രൂപയും പവന് 1200 രൂപ കുറഞ്ഞ് 88600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കുറഞ്ഞു
രാവിലെ ചൊവ്വാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 9280 രൂപയും പവന് 1320 രൂപ കുറഞ്ഞ് 74240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9230 രൂപയും പവന് 1240 രൂപ കുറഞ്ഞ് 73840 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9150 രൂപയും പവന് 1040 രൂപ കുറഞ്ഞ് 73200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9110 രൂപയും പവന് 960 രൂപ കുറഞ്ഞ് 72880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 7195 രൂപയും പവന് 880 രൂപ കുറഞ്ഞ് 57560 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 4650 രൂപയും പവന് 560 രൂപ കുറഞ്ഞ് 37200 രൂപയുമായിരുന്നു.
വൈകാതെ, ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 7100 രൂപയും പവന് 760 രൂപ കുറഞ്ഞ് 56800 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 4600 രൂപയും പവന് 400 രൂപ കുറഞ്ഞ് 36800 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, ഇരുവിഭാഗത്തിനും രാവിലെ അഞ്ച് രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഉച്ചക്ക് ശേഷം മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 158 രൂപയും മറുവിഭാഗത്തിന് 155 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ സ്വർണവില ഇടിവ് വിവാഹ ആവശ്യക്കാരെ എങ്ങനെ സഹായിക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price in Kerala dropped by ₹2680 per sovereign on Tuesday (28.10.2025).
#GoldPrice #KeralaGold #GoldRateToday #GoldPriceDrop #Jewellery #Investment






