city-gold-ad-for-blogger

മണിക്കൂറുകള്‍ക്കിടെ വീണ്ടും കുതിപ്പുമായി സ്വര്‍ണവില; പവന് മൂന്ന് തവണയായി കൂടിയത് 2520 രൂപ

Bride Representing Kerala Gold Price December 12 Afternoon
Representational Image Generated by Meta AI

● ഒരു പവൻ സ്വർണത്തിന് നിലവിലെ വില 98400 രൂപയാണ്.
● 22 കാരറ്റ് സ്വർണത്തിന് പവന് 720 രൂപയാണ് 4 മണിക്ക് ശേഷം വർധിച്ചത്.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയാണ് 4 മണിക്ക് ശേഷം വർധിച്ചത്.
● 18, 14, ഒൻപത് കാരറ്റ് സ്വർണത്തിനും വിലയിൽ വലിയ വർധനവുണ്ടായി.
● വെള്ളി വില 200 രൂപ മറികടന്ന് 201 രൂപയിലെത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് വെള്ളിയാഴ്ച (12.12.2025) സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണയാണ് വില വർധിച്ചത്. 

ഒറ്റ ദിവസത്തിനുള്ളിൽ പവന് 2520 രൂപയുടെ വൻ കുതിപ്പാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 98,000 രൂപ കടന്ന് 98,400 രൂപയിലെത്തി. സ്വർണവില ഒരു ലക്ഷം രൂപയിലേക്ക് എത്താൻ ഇനി 1600 രൂപയുടെ കുറവ് മാത്രമാണുള്ളത്.

വെള്ളിയാഴ്ച മൂന്ന് തവണയായി ഗ്രാമിന് 315 രൂപയും പവന് 2520 രൂപയുമാണ് വർദ്ധിച്ചത്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ വർധിച്ച് 12,160 രൂപയിലും, പവന് 1400 രൂപ കൂടി 97,280 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.

തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും വില വർധിച്ചു. ഈ സമയത്ത് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 12,210 രൂപയിലും, പവന് 400 രൂപ വർധിച്ച് 97,680 രൂപയിലുമാണ് വ്യാപാരം നടന്നത്.

വൈകുന്നേരം നാല് മണിയോടെ വീണ്ടും വിലയിൽ മാറ്റമുണ്ടായി. ഈ സമയത്ത് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ കൂടി 12,300 രൂപയും, പവന് 720 രൂപ കൂടി 98,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് കാരറ്റുകൾക്കും വെളളിക്കും വില കൂടി

22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണത്തിനും വില വർദ്ധിച്ചു. 18 കാരറ്റ് സ്വർണത്തിന് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി മൊത്തം 255 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണം ഗ്രാമിന് 10,175 രൂപയും പവന് 81,400 രൂപയിലും, കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 10,115 രൂപയും പവന് 80,920 രൂപയിലുമാണ് നാല് മണിക്ക് കച്ചവടം നടക്കുന്നത്.

കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 7,875 രൂപയും പവന് 63,000 രൂപയുമാണ് നിലവിലെ വില. ഒൻപത് കാരറ്റിന് ഗ്രാമിന് 5,080 രൂപയും പവന് 40,640 രൂപയുമാണ് വില.

അന്താരാഷ്ട്ര വെള്ളി വില കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനുള്ളിൽ 15 ഡോളറിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ 63.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ചരിത്രത്തിൽ ആദ്യമായി 200 രൂപ മറികടന്ന് ഗ്രാമിന് 201 രൂപയിലെത്തി.

വെള്ളിയാഴ്ച ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 203 രൂപയാണ്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 201 രൂപയിൽനിന്ന് 2 രൂപ വർധിച്ച് 203 രൂപയിലും, 10 ഗ്രാം വെള്ളിക്ക് 2030 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

തുടർച്ചയായ വില വർദ്ധനവ് കാരണം ആഭ്യന്തര വിപണിയിൽ സ്വർണ വ്യാപാരം മന്ദഗതിയിലായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia