city-gold-ad-for-blogger

വിവാഹ ആവശ്യത്തിന് സ്വർണം എടുക്കുന്നവർക്ക് ജാക്ക്പോട്ട്! പവന് 9840 രൂപ കുറഞ്ഞു

Bride Representing Kerala Gold Price February 02 Afternoon
Representational Image Generated by Meta AI

● പവന് 1,07,920 രൂപയിലെത്തി.
● വെള്ളി വിലയില്‍ ഉച്ചക്ക് മാറ്റമില്ല.
● 18, 14, 9 കാരറ്റുകള്‍ക്കും വില ഇടിഞ്ഞു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (02.02.2026) രാവിലെയും ഉച്ചക്കുമായി രണ്ട് തവണകളായാണ് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായി. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപയും പവന് 9,840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,920 രൂപയായി താഴ്ന്നു.

രാവിലെയും ഉച്ചക്കുമായി സംഭവിച്ചത്

രാവിലെ വിപണി തുറന്നപ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലും പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാല്‍ ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. ഉച്ചക്ക് ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,490 രൂപയിലും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണവില

18 കാരറ്റ് സ്വര്‍ണവിലയിലും ഇടിവ് രേഖപ്പെടുത്തി. രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 680 രൂപ കുറഞ്ഞ് 11,475 രൂപയും പവന് 5,440 രൂപ കുറഞ്ഞ് 91,800 രൂപയുമായിരുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 680 രൂപ കുറഞ്ഞ് 11,415 രൂപയും പവന് 5,440 രൂപ കുറഞ്ഞ് 91,320 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 300 രൂപ കൂടി കുറഞ്ഞ് 11,145 രൂപയും പവന് 2,640 രൂപ കുറഞ്ഞ് 89,160 രൂപയുമായി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 330 രൂപ കുറഞ്ഞ് 11,085 രൂപയും പവന് 2,640 രൂപ കുറഞ്ഞ് 88,680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളിലെ മാറ്റം

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 525 രൂപ കുറഞ്ഞ് 8,890 രൂപയും പവന് 4,200 രൂപ കുറഞ്ഞ് 71,120 രൂപയുമായിരുന്നു. 9 കാരറ്റിന് ഗ്രാമിന് 340 രൂപ കുറഞ്ഞ് 5,730 രൂപയും പവന് 2,720 രൂപ കുറഞ്ഞ് 45,840 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 255 രൂപ കൂടി കുറഞ്ഞ് 8,635 രൂപയും പവന് 2,040 രൂപ കുറഞ്ഞ് 69,080 രൂപയുമായി. 9 കാരറ്റിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 5,570 രൂപയും പവന് 1,280 രൂപ കുറഞ്ഞ് 44,560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വില

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപയാണ് വില. കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപയും 10 ഗ്രാം വെള്ളിക്ക് 3,000 രൂപയുമാണ് നിരക്ക്.


ഈ വിലക്കുറവ് വിപണിയിൽ എന്ത് മാറ്റമുണ്ടാക്കും? അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ.

Article Summary: Gold prices in Kerala witnessed a double drop on Monday, falling by ₹9,840 per sovereign in total. 22K gold is now trading at ₹1,07,920.

#GoldPrice #KeralaGoldRate #MarketCrash #Economy #BusinessNews #GoldRateToday

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia