Electricity | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; മെയ് 31 വരെ വര്‍ധനവ് തുടരും
Feb 1, 2023, 07:31 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് വൈദ്യുതി നിരക്കിലുള്ള വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. യൂനിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. മെയ് 31 വരെ വര്‍ധനവ് തുടരും. അതേസമയം 40 യൂനിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.
കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമീഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂനിറ്റിന് പൊതുവായി വര്‍ധിപ്പിച്ചിരുന്നു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Electricity, Kerala: Electricity rates increased.