Milk | കടുത്ത വേനല്‍; കേരളത്തിലെ പാല്‍ സംഭരണത്തില്‍ 5 ശതമാനം കുറവ് രേഖപ്പെടുത്തി
തിരുവനന്തപുരം: (www.kasargodvartha.com) കേരളത്തില്‍ വേനല്‍ കടുത്തതോടെ പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ചൂട് മാത്രമല്ല 590 പശുക്കള്‍ ചര്‍മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് വേനല്‍മഴയില്‍ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. മഴ കുറഞ്ഞതും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവും ഉത്തരേന്ത്യയില്‍ നിന്നും ചൂട് കാറ്റ് വീശിയതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണമായത്. ഈര്‍പ്പമേറിയ കാറ്റ് വീശാനുള്ള സാധ്യത കൂടിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Milk, Summer, Milk storage, Reduction, Kerala: 5 percent reduction in milk storage.