തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് കാസർകോട്ടെ കുടുംബശ്രീ; ഭക്ഷണ വിതരണത്തിലൂടെ നേടിയത് 45.16 ലക്ഷം രൂപ
Apr 8, 2021, 21:02 IST
കാസർകോട്: (www.kasargodvartha.com 08.04.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ കുടുംബശ്രീക്കും വൻ നേട്ടം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീ 45,16,474 രൂപ സ്വന്തമാക്കി. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഭക്ഷണ വിതരണം നടത്തിയാണ് കുടുംബശ്രീ നേട്ടം കൈവരിച്ചത്. ഉദ്യോഗസ്ഥരുടെ മനസും വയറും നിറച്ചാണ് പ്രവർത്തകർ ദൗത്യം പൂർത്തീകരിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കുക എന്ന ദൗത്യമാണ് കുടുംബശ്രീ ആദ്യം ഏറ്റെടുത്തത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിശ്ചയിക്കപ്പെട്ടിരുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ കുടുംബശ്രീ സംരംഭ ഗ്രൂപുകൾ മൂന്ന് നേരത്തെ ഭക്ഷണം വിതരണം ചെയ്തു. തുടർന്ന് ഏപ്രിൽ അഞ്ചിന് ജില്ലയിലെ അഞ്ച് വിതരണ കേന്ദ്രങ്ങളിലായി പരിശീലനം ലഭിച്ച 15 സംരംഭ ഗ്രൂപുകൾക്ക് പ്രാതൽ, ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, ലൈറ്റ് റിഫ്രഷ്മെന്റ്, അത്താഴം എന്നിവ അടങ്ങിയ വിപുലമായ സ്റ്റാളുകൾ സജ്ജമാക്കി. ഏഴിന് രാവിലെ മൂന്ന് മണി വരെയാണ് ഇവർ വിതരണ കേന്ദ്രത്തിന്റെ പരിസരത്തുള്ള സ്റ്റാളുകളിൽ ഭക്ഷണം വിതരണം നടത്തിയത്. ഇതിലൂടെ ആകെ 4,09,773 രൂപയാണ് രണ്ട് ദിനങ്ങളിലായി നേടിയെടുത്തത്.

തുടർന്ന് 1591 പോളിംഗ് സ്റ്റേഷനുകളിൽ 2622 കുടുംബശ്രീ അംഗങ്ങളെ സി ഡി എസ് വഴി സജ്ജരാക്കി പോളിംഗ് ബൂത് ഉദ്യോഗസ്ഥർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തി. ജില്ലയിലെ പോളിംഗ് ബൂതിൽ ഭക്ഷണ വിതരണത്തിലൂടെ ലഭിച്ചത് 26,18,410 രൂപയാണ്.
ജില്ലാ ഭരണകൂടം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനെ ഏൽപിച്ച മറ്റൊരു ദൗത്യമാണ് പോളിംഗ് സ്റ്റേഷനുകളുടെ ശുചീകരണവും കോവിഡ് മാലിന്യ സംസ്‌കരണവും. ശുചീകരണ പ്രവർത്തനത്തിനായി 1504 കുടുംബശ്രീ വനിതകളേയും തിരഞ്ഞെടുപ്പാനന്തരമുള്ള കോവിഡ് മാലിന്യ സംസ്‌കരണത്തിനായി 992 ഹരിതകർമസേന അംഗങ്ങളെയും ആണ് ചുമതലപ്പെടുത്തിയത്. ശുചീകരണ മേഖലയിൽ കുടുംബശ്രീ വനിതകൾ നേടിയത് 14,88,291 രൂപയാണ്.
കേരളത്തിൽ ആദ്യമായാണ് കുടുംബശ്രീയെ ഭക്ഷണ വിതരണത്തിന് ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഈ ദൗത്യം നിറവേറ്റാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പിനെയും കുടുംബശ്രീ അഭിമുഖീകരിച്ചത്. കുടുംബശ്രീ വനിതകളുടെ സംരംഭ സാധ്യതകൾ പരിപോഷിപ്പിക്കുന്ന ഒരു ഉദ്യമം കൂടിയാണ് ഈ ഭക്ഷണ വിതരണത്തിലൂടെ സാധിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു.
Keywords: Kerala, News, Kasaragod, Kudumbasree, Niyamasabha-Election-2021, Election, Food, Business, Top-Headlines, Kasargode Kudumbasree earned 45.16 lakh through food distribution in election.
< !- START disable copy paste -->