city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പുരസ്‌കാര വിതരണം നവംബർ 28 ന്

കാസർകോട്: (www.kasargodvartha.com 20.11.2021) കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് നൽകുന്ന മൂന്നാമത് പുരസ്‌കാരം വിതരണം നവംബർ 28 ന് മുൻസിപൽ കോൻഫറൻസ് ഹോളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  
ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പുരസ്‌കാര വിതരണം നവംബർ 28 ന്



അബ്ദുർ റഹ്‌മാൻ സ്വാദിഖ് ബി എ, ഡോ. എം പി ശാഫി ഹാജി, എൻ എ സുലൈമാൻ, കുദ്രോളി അബ്ദുർ റഹ്‌മാൻ, ശഫീഖ് ബെൻസർ, അബ്ദുർ റഹ്‌മാൻ ടി, മറിയം ഉമ്മു ഇബ്രാഹിം, ജാവിദ് ശാഫി, കെ ആർ മനോജ്, ബശീർ കിന്നിംഗാർ, യു കെ കുഞ്ഞബ്ദുല്ല, ഉനൈസ്, മുഹമ്മദ് സാബിർ എന്നിവരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

കെ എസ് അബ്ദുല്ല ബിസിനസ് പുരസ്‌കാരം വി കെ സി ഫുഡ് വെയർ സ്ഥാപകൻ മമ്മദ് കോയക്ക് നൽകും. ചെരുപ്പ് നിർമാണ രംഗത്ത് കൈവരിച്ച നേട്ടങ്ങളും അതിലൂടെ ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാവുകയും കോഴിക്കോട് ജില്ലയെ ഇൻഡ്യയിലെ ചെരുപ്പ് നിർമാണ കേന്ദ്രമാക്കി മാറ്റിയതിലും സമൂഹത്തിന്റെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തികളെയും മുൻ നിർത്തിയാണ് ഈ പുരസ്‌കാരം.

എൻ എ എജ്യൂകേഷൻ ഗ്രൂപ് ചെയർമാൻ എൻ എ അബൂബകർ ചെയർമാനും റിട. പ്രൊഫസർ വി ഗോപിനാഥൻ, ബിൽഡപ് കാസർകോട് ജനറൽ സെക്രടറി ഡോ. ശെയ്ഖ് ബാവ, ഓടോ മോടീവ് ആൻഡ് ജനറൽ എൻജിനീയറിങ് ഡയറക്ടർ രവീന്ദ്രൻ കണ്ണങ്കെ എന്നിവർ അടങ്ങിയ കമിറ്റിയാണ് ഇവരെ തെരഞ്ഞെടുത്തത്.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രടറി ഫത്വാഹ് ബങ്കര, കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് സെക്രടറി രവീന്ദ്രൻ കണ്ണങ്കൈ, മഞ്ചേശ്വരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ഇൻ ചാർജ് ഡോ. ശെയ്ഖ് ബാവ, തുളസീധരൻ നായർ, മജീദ് എന്നിവർ സംബന്ധിച്ചു.





Keywords:  Kasaragod, Kerala, News, Top-Headlines, Award, Business, Press meet, Video, President, Secretary, Committee, Kasargod Chamber of Commerce and Industry Business Award Ceremony on November 28.

< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia