city-gold-ad-for-blogger

കാസർകോട്ടെ ഇതര സംസ്ഥാനക്കാരുടെ ഞായറാഴ്ച ചന്തയിൽ വൻ തിരക്ക്; വിലയിൽ നേരിയ കുറവ്

 Image representing the Sunday market in Kasaragod
Photo: Special Arrangement

● ഇല ഇനം പച്ചക്കറികൾ കെട്ടിന് പത്തു രൂപ മുതൽ ലഭ്യമാണെന്നതാണ് പ്രത്യേകത
● തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്ക് 1 മുതൽ 3 രൂപ വരെ വിലക്കുറവുണ്ട്
● അവധിവേളകളിൽ വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവമാണ് ചന്ത നൽകുന്നത്
● സാമ്പത്തികമായി ലാഭകരമായതിനാൽ നിരവധി പേർ ഞായറാഴ്ച ചന്തയെ ആശ്രയിക്കുന്നു

കാസർകോട്: (KasargodVartha) പഴയ ബസ്റ്റാൻഡിലെ ഇതര സംസ്ഥാനക്കാരുടെ ഞായറാഴ്ച ചന്തയിൽ വെറൈറ്റി ഇല വർഗങ്ങൾക്കായി ധാരാളമാളുകളാണ് എത്തിച്ചേരുന്നത്. സാധാരണ ദിവസങ്ങളിൽ പ്രാദേശിക വിപണികളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് അവധിവേളകളിൽ ഈ ചന്ത ഉപഭോക്താക്കൾക്ക് നൽകുന്നത്. 

കാസർകോട് പഴം, പച്ചക്കറി മാർക്കറ്റുകളിൽ ഇല ഇനം പച്ചക്കറികൾ പൊതുവെ ലഭ്യമല്ല. അതാണ് ഞായറാഴ്ച ചന്തയിലെ അസാധാരണമായ തിരക്കിന് പ്രധാന കാരണവും. വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഈ പ്രത്യേക ചന്തയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

വിലക്കുറവും വിപണിയിലെ വ്യത്യാസങ്ങളും

മറ്റു പച്ചക്കറികൾക്ക് പൊതുവിപണിയിൽ ഉള്ളതിനേക്കാൾ ഒന്നു മുതൽ മൂന്ന് രൂപ വരെ കുറവുമുണ്ട്. ഉദാഹരണത്തിന്, ഉള്ളിക്ക് വിപണിയിൽ മുപ്പത്തിമൂന്ന് രൂപയുള്ളപ്പോൾ ഞായറാഴ്ച ചന്തയിൽ മുപ്പത്തിയഞ്ച് മുതൽ നാൽപത് രൂപ വരെയാണ് വാങ്ങുന്നത്. അതേസമയം തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, ഇഞ്ചി, കക്കിരി, വെണ്ടയ്ക്ക, കേരറ്റ്, കാബേജ്, ചേന, ചെറുനാരങ്ങ എന്നിവയ്ക്ക് ഒരു രൂപ മുതൽ മൂന്ന് രൂപ വരെ കുറവുമുണ്ട്.

ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ

ഇല ഇനം പച്ചക്കറികൾ കെട്ടിന് പത്തു രൂപ മുതൽ ലഭിക്കുന്നതു കൊണ്ടു തന്നെയാണ് ഉപഭോക്താക്കൾ ഞായറാഴ്ച ചന്തയെ പ്രധാനമായും ആശ്രയിക്കുന്നത്. ഇതോടൊപ്പം മറ്റുള്ളവ കൂടി വാങ്ങിയാൽ സാമ്പത്തികമായി ലാഭമുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നുമുണ്ട്. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക

Article Summary: Sunday market in Kasaragod sees huge rush for leafy greens and cheap vegetables.

#KasaragodNews #SundayMarket #VegetablePrices #LocalMarket #KasaragodOldBusStand #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia