കാസർകോട് ജ്വല്ലറി തർക്കം: മെട്രോ ഗോൾഡ് പേരും ലോഗോയും ഷാഹനവാസിന്; ഹൈക്കോടതിയുടെ സുപ്രധാന വിധി

● ജസ്റ്റിസ് ടി.ആർ. രവിയാണ് വിധി പുറപ്പെടുവിച്ചത്.
● 2021 ലാണ് ജ്വല്ലറി ട്രേഡ് മാർക്ക് തർക്കം ആരംഭിച്ചത്.
● ഷാഹനവാസിന് വേണ്ടി ഹാജരായത് പി. ബി. കൃഷ്ണനാണ്.
● ഇതേ പേരിലോ ലോഗോയിലോ മറ്റൊരാൾക്ക് സ്ഥാപനം നടത്താൻ കഴിയില്ല.
കൊച്ചി: (KasargodVartha) കുറച്ച് കാലംമുമ്പ് ക്രമസമാധാന പ്രശ്നത്തിലേക്ക് വരെ നയിച്ച ജ്വല്ലറി ട്രേഡ് മാർക്ക് തർക്കത്തിൽ ഹൈക്കോടതി വിധി. മെട്രോ ഗോൾഡ് ജ്വല്ലറിയുടെ ലോഗോയും പേരും ട്രേഡ് മാർക്ക് രജിസ്ട്രേഷനും ഷാഹനവാസ് കോട്ടിക്കുളത്തിന് അനുവദിച്ചു. ജസ്റ്റിസ് ടി.ആർ. രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2021-ൽ ആരംഭിച്ച തർക്കത്തിൽ ‘മെട്രോ ഗോൾഡ്’ എന്ന പേരിൽ സ്വർണ്ണാഭരണ വ്യാപാരം നടത്തുന്നതിൽ നിന്ന് ഷാനവാസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയി(രണ്ട്)-ൽ ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി.
ഷഹനവാസ് ‘സനാബിൽ മെട്രോ ഗോൾഡ് ആൻഡ് ഡയമണ്ട്’ എന്ന പേരിൽ ഉപ്പളയിൽ സ്വർണ്ണാഭരണ വ്യാപാരം ആരംഭിക്കുന്നതിനെതിരെ ബന്ധുക്കളായ പാർട്ണർമാർ ‘മെട്രോ ഗോൾഡ്’ എന്ന പേര് ഉപയോഗിക്കുന്നതിന് ഷഹനവാസിന് അവകാശമില്ലെന്ന് വാദിച്ച് ഹർജി നൽകുകയായിരുന്നു.
‘മെട്രോ ഗോൾഡ്’ എന്ന പേര് ഉപയോഗിക്കുന്നതിനുള്ള ട്രേഡ് മാർക്ക് ഷഹനവാസിനാണ് എന്ന് ഹൈക്കോടതി ഇപ്പോൾ ഉറപ്പിച്ചു അതിനിടെ ട്രേഡ് മാർക്ക് റെജിസ്ടേഷൻ നടപടികൾ ഷാഹനവാസ് പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഷഹനവാസും ബന്ധുക്കളും 2021 വരെ ഒരുമിച്ചാണ് സ്വർണ്ണ വ്യാപാരം നടത്തിയിരുന്നത്. പിന്നീട് ഷഹനവാസിനെ ഒഴിവാക്കിയതിനെത്തുടർന്ന് 2021-ലാണ് തർക്കങ്ങൾ ആരംഭിക്കുന്നത്. ‘മെട്രോ ഗോൾഡ്’ എന്ന പേരിൽ കാസർകോട്ടും ഉപ്പളയിലും ഷഹനവാസ് സ്വർണ്ണാഭരണ വ്യാപാരം തുടങ്ങാൻ ശ്രമിച്ചതാണ് കേസിനും സംഘർഷങ്ങൾക്കും കാരണം. ഇതിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ പി. ബി. കൃഷ്ണനാണ് ഷഹനവാസിന് വേണ്ടി ഹാജരായത്. അഭിഭാഷകരായ സബു ജോർജ്, പി. ബി. സുബ്രഹ്മണ്യൻ, മനു വ്യാസൻ പീറ്റർ എന്നിവർ അദ്ദേഹത്തെ സഹായിച്ചു.
ട്രേഡ് മാർക്ക് ഷഹനവാസിന് ലഭിച്ച സാഹചര്യത്തിൽ ഇതേ പേരിലോ ലോഗോ, മുദ്ര എന്നിവ ഉപയോഗിച്ചോ മറ്റൊരാൾക്ക് സ്ഥാപനം നടത്താൻ കഴിയില്ലെന്ന് നിയമവൃത്തങ്ങൾ പ്രതികരിച്ചു.
കാസർകോട് മെട്രോ ഗോൾഡ് ജ്വല്ലറി തർക്കത്തിലെ ഹൈക്കോടതി വിധി ശ്രദ്ധേയമാണ്. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The High Court has ruled in favor of Shahanawas Kottikkulam in the Metro Gold Jewellery trademark dispute in Kasaragod, granting him the rights to the name, logo, and trademark registration. The court dismissed a petition seeking to restrain Shahanawas from using the name.
#MetroGold, #Kasaragod, #HighCourtVerdict, #TrademarkDispute, #Jewellery, #KeralaNews