city-gold-ad-for-blogger

Reception | കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ക്ക് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി

കാസര്‍കോട്: (www.kasargodvartha.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ക്ക് കാസര്‍കോട് മെര്‍ചന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. വിദ്യാനഗര്‍ സണ്‍ റൈസ് പാര്‍കില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മെര്‍ചന്റ്‌സ് അസോസിയേഷന്റെ സ്‌നേഹോപഹാരം എന്‍എ നെല്ലിക്കുന്നും പ്രസിഡന്റ് ടിഎ ഇല്യാസും കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ്, ജനറല്‍ സെക്രടറി കെജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡന്റുമാരായ മുസ്ത്വഫ പിപി, അബ്ദുല്‍ അസീസ് എഎ എന്നിവര്‍ സ്വീകരണത്തിന് നന്ദി അറിയിച്ച് സംസാരിച്ചു.
             
Reception | കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ക്ക് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി

നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ സംബന്ധിച്ചു. മര്‍ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുനീര്‍ എംഎം സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രടറി ദിനേശ് കെ, വൈസ് പ്രസിഡന്റുമാരായ ഹാരിസ് സികെ, ശശിധരന്‍ കെ, സെക്രടറിമാരായ ശറഫുദ്ദീന്‍ ത്വയിബ, മജീദ് ടിടി സംസാരിച്ചു .ട്രഷറര്‍ നഈം അങ്കോള നന്ദി പറഞ്ഞു. ഇതോടനുബന്ധിച്ച് ഓണസദ്യയും വനിതാ വിംഗിന്റെ നേതൃത്വത്തില്‍ പൂക്കളവും, യൂത് വിംഗിന്റ നേതൃത്വത്തില്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് 16 ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരവും നടന്നു.
                
Reception | കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ക്ക് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി

You Might Also Like:

Keywords: News, Kerala, Kasaragod, Programme, Merchant-Association, Merchant, Business, N.A. Nellikunnu, Kasaragod Merchants Asosciation, Kasaragod Merchants Asosciation held reception.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia