city-gold-ad-for-blogger

വിപണിയിൽ പഴം-പച്ചക്കറി വില കുതിച്ചുയരുന്നു; കദളിപ്പഴം സെഞ്ച്വറിയടിച്ചു; വെളുത്തുള്ളി 260 രൂപയായും നാരങ്ങ 280 രൂപയായും ഉയർന്നു

Image reflecting vegetable and fruit market price hike in Kasaragod
Photo: Special Arrangement

● പഞ്ചസാര വില 54 രൂപയായും കോഴിയിറച്ചി വില 150 രൂപയായും ഉയർന്നു.
● തക്കാളി വില 31 രൂപയായി വർധിച്ചപ്പോൾ പച്ചമുളകിന് 60 രൂപയാണ് വില.
● ഇഞ്ചി 100 രൂപയും ബീൻസ് 80 രൂപയും പയറിന് 70 രൂപയുമായി തുടരുന്നു.
● വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ പൂർണമായും താളംതെറ്റിക്കുന്നു.

കാസർകോട്: (KasargodVartha) കാസർകോട് വിപണിയിൽ പഴം-പച്ചക്കറി വില കുതിച്ചുയരുന്നു. അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർധിച്ചുവരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ പൂർണമായും താളം തെറ്റിക്കുകയാണ്. വിപണിയിൽ നിലവിൽ കദളിപ്പഴം കിട്ടാനില്ലാത്ത അവസ്ഥയാണ്. കദളിപ്പഴത്തിന് നഗരങ്ങളിൽ കിലോയ്ക്ക് 90 മുതൽ 100 രൂപ വരെ ഈടാക്കുമ്പോൾ, ഗ്രാമീണ മേഖലകളിൽ 70 മുതൽ 80 രൂപ വരെയാണ് നിലവിലെ വില. നേന്ത്രപ്പഴത്തിനും വില വർധിച്ചു, കിലോയ്ക്ക് 85 രൂപ കടന്നിരിക്കുകയാണ്.

അവശ്യസാധനങ്ങളുടെ വില

പഴം-പച്ചക്കറികൾക്കെല്ലാം വിപണിയിൽ നേരിയ വിലക്കയറ്റമുണ്ട്. ഉള്ളി വില ഇനിയും കുറഞ്ഞിട്ടില്ല, ഇപ്പോഴും കിലോയ്ക്ക് 55 രൂപ തന്നെയാണ്. 51 രൂപയായി കുറഞ്ഞിരുന്ന പഞ്ചസാരയ്ക്ക് തിങ്കളാഴ്ച (2026 ഒക്ടോബർ 12) 54 രൂപയായി ഉയർന്നു.

kasaragod market vegetable fruit price hike october 2026

വെളുത്തുള്ളി വില റെക്കോർഡിലേക്കാണ് കുതിക്കുന്നത്. തിങ്കളാഴ്ചത്തെ വില 260 രൂപയാണ്. അതേസമയം വെല്ലം (ശർക്കര) വില 62 രൂപയായി കുറഞ്ഞപ്പോൾ, കോഴിയിറച്ചിക്ക് 150 രൂപയായി വർധിച്ചിട്ടുണ്ട്. ചെറുനാരങ്ങയ്ക്ക് കുത്തനെ ഉയർന്ന വിലയിൽ വിപണിയിൽ യാതൊരു മാറ്റവുമില്ല. വലുതിന് 280 രൂപയും, ചെറിയ ഇനം ചെറുനാരങ്ങയ്ക്ക് 200 രൂപയുമാണ് വില. മുട്ട വില ഒരെണ്ണത്തിന് 6.20 രൂപയായി തുടരുന്നുണ്ട്.

പച്ചക്കറി വിലനിലവാരം (കിലോയ്ക്ക്)

തക്കാളി വില 25-ൽ നിന്ന് 31 രൂപയായി വർധിച്ചു. വിപണിയിലെ മറ്റ് പ്രധാന പച്ചക്കറികളുടെ തിങ്കളാഴ്ചത്തെ വില നിലവാരം താഴെ പറയുന്നതാണ്:

● പച്ചമുളക്: 60 രൂപ

● ഉരുളക്കിഴങ്ങ്: 26 രൂപ

● ഇഞ്ചി: 100 രൂപ

● കക്കിരി: 50 രൂപ

● വെള്ളരി: 50 രൂപ

● കോവയ്ക്ക: 60 രൂപ

● പയർ: 70 രൂപ

● ബീൻസ്: 80 രൂപ

● വെണ്ടയ്ക്ക: 60 രൂപ

● കാരറ്റ്: 56 രൂപ

● ബീറ്റ്റൂട്ട്: 50 രൂപ

● കാബേജ്: 35 രൂപ

● മുരിങ്ങ: 90 രൂപ

● കൈപ്പക്ക (പാവയ്ക്ക): 80 രൂപ

● പടവലം: 50 രൂപ

● ചേന: 44 രൂപ

● മത്തൻ: 30 രൂപ

● വെള്ളച്ചറങ്ങ (ചുരക്ക): 60 രൂപ

● ദാരപ്പീര (പീച്ചിങ്ങ): 60 രൂപ

● പച്ചമാങ്ങ: 120 മുതൽ 180 രൂപ വരെ

● കാപ്സിക്കം: 100 രൂപ

● കുമ്പളങ്ങ: 20 രൂപ

● വെള്ളരിക്ക (ചെറുത്): 12 രൂപ

ഈ വിപണി വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kasaragod markets are witnessing steep price increases for fruits and vegetables, with Kadali bananas reaching ₹100, garlic at ₹260, lemons at ₹280, and essential commodities like sugar and chicken also rising.

#KasargodVartha #KasaragodMarket #VegetablePrices #InflationKerala #KadaliBanana #MarketNews #KeralaNews #MalayalamNews #PriceHike #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia