Fish Market Problem | കാസർകോട്ടെ മീൻ മാർകറ്റ് പ്രവർത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ദുർഗന്ധം വമിച്ച് ജനങ്ങൾ കയറാൻ മടിക്കുന്നു; അഴുക്കുവെള്ളം കെട്ടിക്കിടന്ന് രോഗഭീഷണി; അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം
May 7, 2022, 21:13 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിലെ മീൻ മാർകറ്റ് പ്രവർത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍. തൊഴിലാളികളും വ്യാപാരികളുമായി ദിവസവും ഏകദേശം ആയിരത്തിലേറെ ആളുകൾ വന്നുപോകുന്ന സ്ഥലമാണ് മാലിന്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. മാര്‍കറ്റിലെ ഈ ദുരവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു.
രാവിലെ അഞ്ചിന് തുടങ്ങുന്ന മീൻ വ്യാപാരത്തിനായി നൂറുകണക്കിനാളുകള്‍ പുലർചെ തന്നെ ഇവിടെയെത്താറുണ്ട്. കച്ചവടത്തിനായി പോകുന്ന ചെറുകിട വ്യാപാരികള്‍ മീൻ ശേഖരിക്കുന്നത് ഇവിടെനിന്നാണ്. മംഗ്ളുറു അടക്കം വിവിധയിടങ്ങളിൽ നിന്ന് മീൻ ലോറികളെത്തുന്നു. ഇത്രയേറെ തിരക്കുകൾ ഉണ്ടായിട്ടും വൃത്തിയുള്ള സാഹചര്യം ഇവിടെയില്ല.
അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. പഴകി ചീഞ്ഞുനാറിയ മീൻ അവശിഷ്ടങ്ങൾ കലര്‍ന്ന അഴുക്കുവെള്ളം ഇവിടെ കെട്ടികിടക്കുയാണ്. ഓവുചാൽ അടക്കം പലയിടത്തും ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. ഇത് കൊതുകുവളർത്തൽ കേന്ദ്രമായി മാറിയ അവസ്ഥയാണുള്ളത്. പരിശോധനയ്ക്ക് ആളുകൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഒരിക്കൽ ഇവിടെ പൊടുന്നന്നെ ശുചിയാക്കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മീൻ വ്യാപാരികൾ പറയുന്നു. തൊഴിലാളികൾ ഉപയോഗിക്കുന്ന ശൗചാലയവും ശോചനീയമാണ്.
മാലിന്യങ്ങളിൽ നിന്ന് പുഴുവരിക്കുന്നതും ഇവിടെ കാണാനാവും. മീന്‍ വെള്ളത്തില്‍ ചവിട്ടാതെ മാര്‍കറ്റിനുള്ളില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദുര്‍ഗന്ധം കാരണം മാര്‍കറ്റ് പരിസരത്ത് നടന്നുപോകാൻ പ്രയാസപ്പെടുന്നതായി പൊതുജനങ്ങളും പറയുന്നു. മീൻ മാര്‍കറ്റിന് പുറമെ ഇറച്ചി വ്യാപാരം, ഉണക്ക മീൻ വിപണനം, പച്ചക്കറി മാര്‍കറ്റ് തുടങ്ങിയ നൂറു കണക്കിന് വ്യാപാരികളുടെയും ആശ്രയമാണ് ഈ മാര്‍കറ്റ്. പച്ചക്കറി മാലിന്യങ്ങളും പലയിടത്തും കാണാം. മാലിന്യം കാരണം ഇവിടെ തെരുവുനായ ശല്യവും രൂക്ഷമാണ്.
ജനങ്ങളുടെ ആരോഗ്യവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ മീൻ മാര്‍കറ്റിന്റെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നാണ് പരാതി. മാലിന്യപ്രശ്നങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടലാണ് വ്യാപാരികളും മീൻ മാർകറ്റിൽ എത്തുന്നവരും ആവശ്യപ്പെടുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Video, Fish-market, Issue, Health, Business, Fish, Cleaning, Kasaragod Fish Market, Unhygienic Environment, Kasaragod Fish Market in unhygienic environment.
< !- START disable copy paste -->