city-gold-ad-for-blogger

ജില്ലാ സഹകരണ ബാങ്ക് വിദ്യാനഗര്‍ ശാഖ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 15/10/2015) കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന്റെ 44-ാമത് ശാഖ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലുള്ള ക്യൂന്‍ പ്ലാസ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് പി.സി രാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ വെളുത്തമ്പു സ്‌ട്രോംഗ് റൂം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. കെ.എം ഭട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു. ജനറല്‍ മാനേജര്‍ എ. അനില്‍ കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

കാസര്‍കോട് കോ- ഓപറേറ്റീവ് ടൗണ്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ. എ.സി അശോക് കുമാര്‍, മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി, ജില്ലാ സഹകരണ ബാങ്ക് എക്‌സി. കമ്മിറ്റി അംഗം അഡ്വ. എ ഗോവിന്ദന്‍ നായര്‍, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദ് അലി, വിദ്യാനഗര്‍ ഹൗസിംഗ് ബോര്‍ഡ് ഫഌറ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജി ശ്രീകുമാര്‍, വിദ്യാനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് നാരായണന്‍ പേരിയ, ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ മുകുന്ദന്‍, നെലക്കള റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ വേണുഗോപാലന്‍ നായര്‍, ഡി.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി എം ജയകുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡണ്ട് പി.എസ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സഹകരണ ബാങ്ക്  വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു സ്വാഗതവും ജില്ലാ സഹകരണ ബാങ്ക് വിദ്യാനഗര്‍ ശാഖ മാനേജര്‍ കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് വിദ്യാനഗര്‍ ശാഖ ഉദ്ഘാടനം ചെയ്തു

Keywords : Kasaragod, Kerala, Bank, Business, Inauguration, Vidya Nagar, Kasaragod district co operative bank Vidyanagar branch inaugurated. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia