city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Business | പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട്ട് ആരംഭിച്ചത് 3175 സംരംഭങ്ങള്‍; 196.39 കോടിയുടെ നിക്ഷേപം; മുമ്പത്തേക്കാള്‍ പത്തിരട്ടി മുന്നേറ്റം; ജോലി സാധ്യതകളും വര്‍ധിച്ചു

കാസര്‍കോട്: (www.kasargodvartha.com) ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ സംരംഭ സൗഹൃദ ജില്ലയായി മാറുകയാണ് കാസര്‍കോട്. സംരഭകത്വ വികസനത്തില്‍ ജില്ല നടത്തിയത് മികച്ച മുന്നേറ്റം. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ഒപ്പം നിക്ഷേപവും ജോലി സാധ്യതകളും സമാന്തരമായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം 220 സംരംഭങ്ങള്‍ തുടങ്ങിയ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ 3175 സംരംഭങ്ങളാണ് ആരംഭിച്ചത്.
                  
Business | പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട്ട് ആരംഭിച്ചത് 3175 സംരംഭങ്ങള്‍; 196.39 കോടിയുടെ നിക്ഷേപം; മുമ്പത്തേക്കാള്‍ പത്തിരട്ടി മുന്നേറ്റം; ജോലി സാധ്യതകളും വര്‍ധിച്ചു

196.39 കോടിയുടെ നിക്ഷേപവും ഇതിലൂടെ ജില്ലയിലുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.928 കോടിയുടെ നിക്ഷേപമുണ്ടായ സ്ഥാനത്താണ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പെ തന്നെ ഈ വര്‍ധനവ്. ജില്ലയില്‍ സംരംഭങ്ങള്‍ തുടങ്ങിയതോടെ തൊഴില്‍ അവസരങ്ങളും വര്‍ധിച്ചു. 6460 പേര്‍ക്കാണ് നവംബര്‍ മാസം വരെ സംരംഭങ്ങളിലൂടെ ജോലി നേടാനായത്. 2021-22 സാമ്പത്തിക വര്‍ഷം 959 പേര്‍ക്ക് ആണ് ആകെ തൊഴില്‍ ലഭിച്ചത്.

നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് കൂടുതല്‍ സംരംഭങ്ങള്‍. കാഞ്ഞങ്ങാട് 729 സംരംഭങ്ങള്‍ ആണ് ഇതുവരെ തുടങ്ങിയത്. 82.51 കോടി രൂപയുടെ നിക്ഷേപവും 1557 തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. മറ്റ് മണ്ഡലങ്ങളിലും സംരംഭക മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി.

മഞ്ചേശ്വരത്ത് 558 സംരംഭങ്ങള്‍ തുടങ്ങി. 23.2 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 1059 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ 592 സംരംഭങ്ങളില്‍ 34.83 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1274 തൊഴില്‍ അവസരങ്ങളും. ഉദുമ മണ്ഡലത്തില്‍ 632 സംരംഭങ്ങള്‍ ആരംഭിച്ചു. 27.11 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴില്‍ സാധ്യതകളുമുണ്ടായി. തൃക്കരിപ്പൂരില്‍ 664 സംരംഭങ്ങള്‍ തുടങ്ങി. 28.74 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴിലുകളും ഇതിലൂടെ സൃഷ്ടിച്ചു.

സംരഭകരെ ആകര്‍ഷിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ ജില്ലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഒപ്പം സംരംഭകരുടെ സംഗമവും. തുടര്‍ന്ന് സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ട് പഞ്ചായത്തുകള്‍തോറും ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി.

വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രതിനിധികള്‍ മേളകളില്‍ പങ്കെടുത്ത് വിവിധ സേവനങ്ങള്‍ ലഭ്യമാക്കി. പഞ്ചായത്തുതലത്തില്‍ വ്യവസായ സംരംഭങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍സിനെ നിയമിച്ചു. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കുള്ള എല്ലാ പിന്തുണയും ഇന്റേണ്‍സ് നല്‍കും. ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ സംരംഭക മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കാനായെന്നും തുടര്‍ന്നും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നല്‍കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Business, Job, Worker, District, Kasaragod become business-friendly district.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia