city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരമന ആശുപത്രി ഉന്നത നിലവാരത്തിലേക്ക്; 5 കോടി രൂപ ചിലവു വരുന്ന അത്യാധുനിക കാത്ത് ലാബ് വരുന്നു; പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. മന്‍സൂര്‍ മംഗളൂരുവില്‍ നിന്നും തന്റെ സേവനം കാസര്‍കോട്ടേക്ക് മാറ്റി

കാസര്‍കോട്: (www.kasargodvartha.com 20.07.2020) നഗരത്തിലെ അരമന ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയരുന്നു. പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.മന്‍സൂര്‍ മംഗളൂരുവില്‍ നിന്നും തന്റെ സേവനം കാസര്‍കോട്ടേക്ക് മാറ്റി. അഞ്ചു കോടി രൂപ ചിലവു വരുന്ന അത്യാധുനിക കാത്ത് ലാബ് ഒരുക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. സക്കറിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഇന്ത്യയുടെ ഹോട്ട് സ്പോട്ട് ആയിരുന്ന കാസര്‍കോട്ടേക്ക് കര്‍ണ്ണാടകം അതിര്‍ത്തി അടച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ 13 പേര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ പ്രമുഖര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചിലര്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് അരമന ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയരുന്നത്.
അരമന ആശുപത്രി ഉന്നത നിലവാരത്തിലേക്ക്; 5 കോടി രൂപ ചിലവു വരുന്ന അത്യാധുനിക കാത്ത് ലാബ് വരുന്നു; പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. മന്‍സൂര്‍ മംഗളൂരുവില്‍ നിന്നും തന്റെ സേവനം കാസര്‍കോട്ടേക്ക് മാറ്റി

ഇതിന്റെ മുന്നോടിയായാണ് ഇന്ത്യാന ആശുപത്രിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. മന്‍സൂര്‍ മംഗൂളൂരുവില്‍ നിന്നും തന്റെ സേവനം കാസര്‍കോട്ടേക്ക് മാറ്റിയിരിക്കുന്നത്. ഹൃദയ സംബന്ധമായി മംഗളൂരു ആശുപത്രിയിലും കണ്ണൂരിലും ലഭിക്കുന്ന ചികിത്സ കാസര്‍കോട്ട് തന്നെ ലഭ്യമാക്കുന്നതിനായി വലിയ തുക മുടക്കി അത്യാധുനിക ജര്‍മ്മന്‍ ടെക്നോളജിയോട് കൂടിയ കാത്ത് ലാബ് കാസര്‍കോട് അരമന ആശുപത്രിയില്‍ സജ്ജമാക്കുന്നത്. കാത്ത് ലാബിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. വരുന്ന സെപ്തംബറില്‍ തന്നെ കാത്ത് ലാബിന്റെ ഉദ്ഘാടനം നടത്തണമെന്ന രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. കാസര്‍കോട്ടെ ജനങ്ങളുടെ ചികിത്സ സംവിധാനം ഉയര്‍ത്തുകയെന്ന ലക്ഷ്യം വെച്ചാണ് അരമന ആശുപത്രി ഉന്നത ചികിത്സയ്ക്കുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നതെന്നും ഡോ. സക്കറിയ വ്യക്തമാക്കി.

ആരാണ് ഡോക്ടര്‍ മന്‍സൂര്‍?

എം.ബി.ബി.എസ്, എം.ഡി., ഡി.എം എന്നിവയില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.മന്‍സൂര്‍. പത്ത് വര്‍ഷത്തോളമായി പരിചയമുള്ള ഡോ. മന്‍സൂര്‍ പലയിടത്ത് നിന്നും കൈയ്യാഴിഞ്ഞ രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. ആഞ്ചിയോ ഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ നടത്തി 8,000 ലധികം രോഗികളെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ചത്.

മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു എസ്.എസ്.എല്‍.സി. വരെ പഠിച്ചത്. പിന്നീട് മംഗളൂരു കനറ പി യു കോളജില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി മൈസൂര്‍ ജെ.എസ്.എസ്.മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിലൂടെ യൂണിവേഴ്സിറ്റി ഗോള്‍ഡ് മെഡലോടെ മധ്യപ്രദേശ് എം.ജി.എം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ഡി. പഠനം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡി.എം. കഴിഞ്ഞത്. ഇതിനിടയില്‍ ഇംഗ്ലണ്ടില്‍ നിന്നും എം.ആര്‍.സി.പി കഴിഞ്ഞ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ഹൃദ്രോഗ വിദഗ്ദ്ധരുടെ പാനലിലെ പ്രമുഖനാണ്.

ഹൃദ്രോഗ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാവാണ്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്ത് ചികിത്സാരംഗത്തെ നൂതന ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. അസോസിയേറ്റ് ഫെലോ ഓഫ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിസ്റ്റ് എന്ന ഫെലോഷിപ്പും ഡോ. മന്‍സൂറിന് ലഭിച്ചിരുന്നു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയാണ്. കാസര്‍കോട് സ്വദേശിനിയും ഗൈനക്കോളജിസ്റ്റുമായ ഡോ. റമീനയാണ് ഭാര്യ.



Keywords:  Business, Kasaragod, Kerala, News, Hospital, Kasaragod Aramana Hospital Rising to a higher level

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia