city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമ്പര്‍ 1 കല്യാണ്‍ ജൂവലേഴ്‌സ്; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വിപ്ലവം തീര്‍ത്ത് മുന്നേറ്റം, വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച

കൊച്ചി: (www.kasargodvartha.com 01.10.2019) വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച നേടി കല്യാണ്‍ ജൂവലേഴ്‌സ് മുന്നേറ്റം. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍.

2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ് വോളിയമാണ് കല്യാണ്‍ വെബ്‌സൈറ്റ് നേടിയത്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനുവേണ്ടി മാര്‍ക്കറ്റിംഗ്, പരസ്യ ബജറ്റ് കല്യാണ്‍ ജൂവലേഴ്‌സ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നടത്തിയ മുതല്‍മുടക്ക് ഫലം കാണിച്ചുതുടങ്ങിയെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ട്രെന്‍ഡുകളെക്കുറിച്ച് തികഞ്ഞ അറിവുള്ള, സാങ്കേതികവിദ്യകളില്‍ അവഗാഹമുള്ള അടുത്ത തലമുറ മില്ലേനിയല്‍ ഉപയോക്താക്കളിലേയ്ക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവരെ സ്വാധീനിക്കുകയും പര്‍ച്ചേസ് തീരുമാനമെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതിന് അവരിലേക്ക് എത്തിപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കണം. തങ്ങളുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മില്ലേനിയല്‍ തലമുറയോട് അവരുടെ ഭാഷയിലും ശൈലിയിലും സംസാരിക്കാനും അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ അനുഭവം നല്‍കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ പുരോഗതി വിലയിരുത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്താനും ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്‍കാനും കല്യാണിന് സാധിച്ചുവെന്നും എസ് ഇ എം കമ്യൂണിക്കേഷന്‍സ് മേധാവി ഫെര്‍ണാന്‍ഡോ അംഗുലോ പറഞ്ഞു. ഉത്സവകാലത്തിനായി കല്യാണ്‍ ജൂവലേഴ്‌സ് പുതിയ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ദസറ, ദുര്‍ഗാ പൂജ, ദീപാവലി എന്നീ ആഘോഷവേളകള്‍ വരാനിരിക്കെ സമഗ്രമായ പ്രചാരണപരിപാടികളാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ പ്രഭു, നാഗാര്‍ജുന, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരയായിരിക്കും അണിനിരക്കുക. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഒന്നിലധികം താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രചാരണ പരിപാടിയില്‍ ആഗോള അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, എന്നിവിടങ്ങളിലെ താരങ്ങളായ വാമിഖ ഗാബി, കിഞ്ചാള്‍ രാജ്പ്രിയ, പൂജ സാവന്ത്, റിതാഭാരി ചക്രബര്‍ത്തി എന്നിവരും അണിചേരും.

വിവിധ ചാനലുകളിലൂടെ ബ്രാന്‍ഡിന്റെ സന്ദേശം എല്ലാവരിലേയ്ക്കും എത്തുന്നതിനാണ് കല്യാണ്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് ഒരിക്കല്‍കൂടി ശക്തമായ സാന്നിധ്യമാകുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ത്രൈമാസത്തെ കല്യാണിന്റെ ഡിജിറ്റല്‍ റീച്ച് മുന്‍വര്‍ഷങ്ങളെ മറികടന്നേക്കും.

നമ്പര്‍ 1 കല്യാണ്‍ ജൂവലേഴ്‌സ്; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വിപ്ലവം തീര്‍ത്ത് മുന്നേറ്റം, വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, Kochi, Business, Top-Headlines, Kalyan Jewellers Ranks No1 growth in website traffic reveals SEMrush
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia