city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലാടിപാറ ഖനനാനുമതിയില്‍ അഴിമതി അന്വേഷിക്കണം: ചെന്നിത്തല

കാസര്‍കോട്: കിനാനൂര്‍-കരിന്തളം കടലാടിപാറയില്‍ 200 ഏക്കര്‍ സ്ഥലത്ത് മുംബൈയിലെ ആശാപുര എന്ന സ്വകാര്യ കമ്പനിക്ക് ബോക്‌സൈറ്റ് ഖനനത്തിനായി അനുമതിനല്‍കിയ സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ്് ചെന്നിതല ആവശ്യപ്പെട്ടു.


കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007ല്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം തന്നെയാണ് കടലാടിപാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയത്. സമാനമായി നടന്ന കോഴിക്കോട് ചക്കിട്ടപാറ ഖനനാനുമതിയില്‍ അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ കിനാനൂര്‍-കരിന്തളം കടലാടിപാറ ഖനനാനുമതിയിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് സംശയിക്കേണ്ടത്. അഴിമതി നടന്നുവെന്ന് താന്‍ പറയുന്നില്ലെങ്കിലും അഴിമതിക്ക് സാഹചര്യം ഉണ്ടാകുന്ന രീതിയിലാണ് ഇക്കാര്യത്തില്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികള്‍.

ഖനനത്തിനായി അപേക്ഷിച്ചത് ഈസ്വകാര്യ കമ്പനിമാത്രമാണ്. ടെണ്ടര്‍ വിളിക്കുകപോലും ചെയ്യാതെയാണ് ആശാപുര കമ്പനിക്ക് ഖനനാനുമതി നല്‍കിയത്. പിന്നീട് ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ വാക്കാല്‍ മാത്രമാണ് ഖനനം നടത്തുന്നത് തടഞ്ഞത്. പിന്നീട് ടെക്‌നിക്കല്‍ കമ്മിറ്റി ആശാപുര കമ്പനി പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നതും ദുരൂഹമാണ്. ഇപ്പോള്‍ അവര്‍ എന്‍.ഒ.സി ആവശ്യപ്പെട്ട് കമ്പനി കലക്‌ട്രേറ്റില്‍ അപേക്ഷനല്‍കിയിരിക്കുകയാണ്.
കടലാടിപാറ ഖനനാനുമതിയില്‍ അഴിമതി അന്വേഷിക്കണം: ചെന്നിത്തല
File Photo

കടാലാടിപാറ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് പാരസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളും ബോധ്യപ്പെട്ടിട്ടുണ്ട്.

ഗുരുതരമായ പ്രശ്‌നം തന്നെയാണ് കടലാറിപാറയിലേത്. തേജസ്വനി പുഴയേയും കാഞ്ഞങ്ങാട് പുഴയേയും പരിസ്ഥിതിയേയും നേരിട്ട ബാധിക്കുന്നതാണ് കരിന്തളം ഖനനം. ഖനനാനുമതി റദ്ദാക്കാന്‍ മുഖ്യമന്ത്രിയോടും വ്യവസായ മന്ത്രിയോടും നേരിട്ട് കണ്ട് ആവശ്യപ്പെടും. തൊട്ടടുത്ത നീലേശ്വരം എരിക്കുളത്ത് കളിമണ്ണ് ഖനനം നടത്തുന്നതിനെ കുറിച്ച് ഐ.എന്‍.ടി.യു.സി. പരാതിനല്‍കിയിട്ടുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനമാണ് അവിടെ ഖനനം നടത്തുന്നത്.

പൊതുമേഖല സ്ഥാപമായ മലബാര്‍ സിമന്‍സിന് ധാതുക്കള്‍ നല്‍കുമെന്ന് അറിയിച്ചാണ് എരിക്കുളത്ത് ഖനനം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ധാതുക്കള്‍ നല്‍കുന്നത് സ്വാകാര്യ കമ്പനിക്കാണ്. ഇത് പരിശോധിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

എ.ഐ.സി.സി സെക്രട്ടറി വി.ഡി. സതീശന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Kanhangad, Neeleswaram, Business, Ramesh Chennithala, Secretary, Kpcc, Precedent, K.P Kunhikannan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia