പൊന്നിന് പൊള്ളുന്ന വില; തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുതിക്കുന്നു

● പവന് 1360 രൂപയാണ് മൂന്ന് ദിവസത്തിനിടെ വർധിച്ചത്.
● 22 കാരറ്റ് ഗ്രാമിന് 9090 രൂപയായി.
● പവന് 72720 രൂപയിലാണ് വ്യാപാരം.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KasargodVartha) ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ ഒരു പവന് 1360 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 9090 രൂപയിലും പവന് 80 രൂപ കൂടി 72720 രൂപയിലുമാണ് വ്യാപാരം നടന്നത്.
സ്വര്‍ണവിലയുടെ ഈ ദിവസങ്ങളിലെ മാറ്റങ്ങള്‍
ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9080 രൂപയിലും പവന് 160 രൂപ വര്‍ധിച്ച് 72640 രൂപയിലുമായിരുന്നു വ്യാപാരം. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 22 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 8950 രൂപയിലും പവന് 240 രൂപ കൂടി 71600 രൂപയിലുമെത്തി. അന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 110 രൂപ കൂടി 9060 രൂപയിലും പവന് 880 രൂപ കൂടി 72480 രൂപയിലുമായിരുന്നു വില.
ജൂണ്‍ മാസത്തിലെ ആദ്യ ദിനമായ ഞായറാഴ്ചയും മേയ് 31-ന് ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഈ ദിവസങ്ങളില്‍ 22 കാരറ്റിന് ഗ്രാമിന് 8920 രൂപയിലും പവന് 71360 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
18 കാരറ്റ് സ്വര്‍ണത്തിനും വെളളിക്കും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) കെ. സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ്. അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ നാലിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7455 രൂപയിലും പവന് 80 രൂപ വര്‍ധിച്ച് 59640 രൂപയിലുമാണ് കച്ചവടം നടന്നത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല, ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.
ഡോ. ബി. ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് അഞ്ച് രൂപ കൂടി 7480 രൂപയും പവന് 40 രൂപ കൂടി 59840 രൂപയുമാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വെള്ളി വിലയും കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 113 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Gold price jumps by Rs 1360 per sovereign in three days in Kerala.
#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #Economy