Jio Finance App | ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ 'ജിയോ ഫിനാന്‍സ് ആപ്'; പ്രത്യേകതകള്‍ അറിയാം!
ആപ് സജ്ജമാക്കിയിട്ടുള്ളത് സാങ്കേതിക വിദ്യയില്‍ അവഗാഹമില്ലാത്ത സാധാരണക്കാര്‍ക്കുപോലും അനായാസമായി ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ കഴിയുന്ന വിധം
ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസില്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയും ലഭ്യമാക്കും
ലക്ഷ്യം ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വിവിധ ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ് ഫോമില്‍ വളരെ ലളിതമായി അവതരിപ്പിക്കുക
കൊച്ചി: (KasargodVartha) ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ 'ജിയോ ഫിനാന്‍സ് ആപ്' അവതരിപ്പിച്ചു. ആപിന്റെ ബീറ്റ വേര്‍ഷനാണ് കഴിഞ്ഞദിവസം അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയില്‍ അവഗാഹമില്ലാത്ത സാധാരണക്കാര്‍ക്കുപോലും അനായാസമായി ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് ജിയോ ഫിനാന്‍സ് ആപ് സജ്ജമാക്കിയിട്ടുള്ളതെന്ന് കംപനി നേതൃത്വം അറിയിച്ചു.
ദൈനംദിന ധനകാര്യത്തിലും ഡിജിറ്റല്‍ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ് ഫോമായ ഈ ആപ് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസില്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയും ലഭ്യമാക്കും.
മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി എന്തൊക്കെ പരിഷ്‌കരണങ്ങളാണ് നടത്തേണ്ടതെന്ന് അറിയാന്‍ ഉപയോക്താക്കളുടെ അഭിപ്രായം ആരായുന്നതിനാണ് ആപിന്റെ ബീറ്റാ വേര്‍ഷന്‍ ആദ്യം പുറത്തിറക്കിയത്. ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വിവിധ ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ് ഫോമില്‍ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് ജിയോ ഫിനാന്‍സ് ആപിന്റെ ലക്ഷ്യമെന്ന് കംപനി വ്യക്തമാക്കി.
ഡിജിറ്റല്‍ അകൗണ്ട് തുറക്കല്‍, 'ജിയോ പേയ് മെന്റ് ബാക് അകൗണ്ട്' ഫീചര്‍ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ് മെന്റ് എന്നിവ ആപിന്റെ പ്രധാന സവിശേഷതകളില്‍പെടുന്നു. ഭാവിയില്‍ വായ്പകളും നല്‍കുമെന്നും കംപനി അറിയിച്ചു.
കാര്യക്ഷമമായ സാമ്പത്തിക ആസൂത്രണത്തിന് ഉപഭോക്താക്കളെ സഹായിക്കുന്നതിനൊപ്പം വിവിധ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശം ജിയോ ഫിനാന്‍സ് ആപിലൂടെ ലഭ്യമാകും.
ജിയോ ഫിനാന്‍സ് ആപിനെ ജനകീയമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി വായ്പ സേവന മേഖലയിലേക്കും വൈകാതെ തന്നെ രംഗപ്രവേശം ചെയ്യും. ജിയോ ഫിനാന്‍സ് ആപിലൂടെ മ്യൂചല്‍ ഫണ്ടുകള്‍ ഈട് നല്‍കിയുള്ള വായ്പകള്‍ അനുവദിക്കും.
പിന്നാലെ ഭവന നിര്‍മാണത്തിനുള്ള വായ്പ സേവനങ്ങളും ജിയോ ഫിനാന്‍സ് ആപിലൂടെ ലഭ്യമാക്കാനും പദ്ധതിയിടുന്നതായും കംപനി അറിയിച്ചു. ചുരുക്കത്തില്‍ സാധാരണക്കാരേയും ഇടത്തരം ബിസിനസുകാരെയും കേന്ദ്രീകരിച്ചുള്ള വിവിധതരം വായ്പ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലക്ഷ്യമിടുന്നത്.