അന്യായമായ പര്‍ച്ചേസ് ടാക്‌സ്; സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണക്കടകള്‍ അടച്ചിടും
Apr 2, 2017, 15:01 IST
കോഴിക്കോട്: (www.kasargodvartha.com 02.04.2017) അന്യായമായ പര്‍ച്ചേഴ്‌സ് ടാക്‌സ് പിരിച്ചെടുക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതിനെതിരെ കേരളത്തിലെ മുഴുവന്‍ സ്വര്‍ണ വ്യാപാരികളും ബുധനാഴ്ച കടകള്‍ അടച്ചിട്ടുകൊണ്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തുടര്‍ച്ചയായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സത്യാഗ്രഹം അനുഷ്ടിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ ബില്ലിന്റെ ഓഡര്‍ അച്ചടിച്ച് പുറത്തിറങ്ങിയ അവസരത്തില്‍ ടേന്നോവര്‍ എന്നതിന് പകരം സെയില്‍ എന്നു തെറ്റായി അച്ചടിച്ച് അവരുടെ ശ്രദ്ധയില്‍ പെടാതെ പോവുകയും അക്കൗണ്ട് ജനറല്‍ ഇത് കണ്ടെത്തുകയും അതിന്റെ പേരില്‍ പര്‍ച്ചേഴ്‌സ്, ടാക്‌സ് പെനാള്‍ട്ടി അടക്കം കഴിഞ്ഞ മൂന്ന് വര്‍ഷത്തേത് ഒന്നിച്ച് അടക്കണമെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്ന് കേരളത്തിലെ കോമ്പൗണ്ട് ചെയ്ത 6000 ത്തോളം സ്വര്‍ണ വ്യാപാരികള്‍ക്ക് 2,800 കോടി രൂപ അടക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഈ അച്ചടി പിശക് ഗവണ്‍മെന്റിനെയും ഭരണ - പ്രതിപക്ഷ കക്ഷികളിലെ എം എല്‍ എമാരെയും സംഘടന ബോധ്യപ്പെടുത്തിയിട്ടും ഇതു പിന്‍വലിക്കാനുള്ള നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംഘടന പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.
സമരത്തിന് മാതൃസംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഈ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടുമെന്നും കെ യു വി ഇ എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നത്തില്‍ വ്യാപാരികള്‍ക്ക് നീതി കിട്ടുന്നതിനായി നടത്തുന്ന പോരാട്ടത്തെ മുഴുവന്‍ ജനങ്ങളും പിന്തുണക്കണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്വര്‍ണ വ്യാപാരികളും ബുധനാഴ്ച കടകള്‍ അടച്ചിട്ടു കൊണ്ട് തിരുവനന്തപുരത്തു നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റിഡോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ അബ്ദുല്‍ കബീര്‍, വര്‍ക്കിങ് പ്രസിഡന്റ് റോയ് ജോസഫ് എന്നിവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, Jewellery, Unfair, Purchase,Tax, Strike,