city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറൈന്‍ ഡ്രൈവില്‍ പെറ്റ് ഷോ കാണാനും ചക്ക ഭക്ഷണം രുചിക്കാനും വന്‍ തിരക്ക്

കൊച്ചി: (www.kasargodvartha.com 14.04.2017) അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ് ബ്രീഡേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും കാണാന്‍ വന്‍ തിരക്ക്. മേള സംഘടിപ്പിക്കുന്ന നോഹയുടെ പെട്ടകം എന്ന സവിശേഷമായ പവലിയന്‍ വലിയ ജനശ്രദ്ധയാണു പിടിച്ചുപറ്റിയിരിക്കുന്നത്. പ്രവേശന കവാടത്തിലുള്ള കൂറ്റന്‍ കരടി, ഒട്ടക ശില്‍പ്പങ്ങളും മറ്റു മൃഗശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും.

കാര്‍ഷിക വിളകള്‍, അത്യപൂര്‍വ പക്ഷികള്‍, ഇരുന്നൂറിലേറെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട അലങ്കാര മത്സ്യങ്ങള്‍ എന്നിവ കാണാന്‍ കുട്ടികളടക്കമുള്ളവര്‍ ഏറെ താത്പര്യം കാട്ടുന്നു. അലങ്കാരമത്സ്യ വളര്‍ത്തല്‍ ലാഭകരമാക്കാനും പ്രോത്സാഹിപ്പിക്കാനും മേള ഊന്നല്‍ നല്‍കുന്നു. അപൂര്‍വ കാര്‍ഷിക നഴ്‌സറികളുമായി ഒട്ടനവധി സ്റ്റാളുകള്‍ മേളയില്‍ പങ്കാളികളാണ്. പല ഇനങ്ങളിലുള്ള പ്ലാവിന്‍ തൈകളും മാവിന്‍ തൈകളും ഇവിടെ ലഭ്യം. പൂച്ചെടികളുടെ വിപുലമായ പ്രദര്‍ശനവില്‍പ്പനയും നടക്കുന്നു.

ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ സഹകരണത്തോടെയുള്ള പ്രത്യേക ചക്ക ഫെസ്റ്റിവലാണു നോഹയുടെ പെട്ടകത്തിലെ മറ്റൊരാകര്‍ഷണം. ചക്കയും ചക്കക്കുരുവും ഉപയോഗിച്ചുള്ള ഒട്ടനവധി ഭക്ഷ്യോത്പന്നങ്ങള്‍ ഇവിടെ പരിചയപ്പെടാം. മേളയുടെ അവസാനദിവസമായ മെയ് രണ്ടിന് ഓപ്പണ്‍ സെയില്‍സ് ക്ലോസിങ് ഡിസ്‌ക്കൗണ്ട് ഡേ ആയിരിക്കും. അന്നേദിവസം ഏതൊരാള്‍ക്കും അവരുടെ പക്കലുള്ള കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാര്‍ഷിക, ഓമന, വളര്‍ത്തുമൃഗങ്ങളേയും മേളയിലേക്കു കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ് മാത്രമേ ഇതിനായി ഈടാക്കൂ. അലങ്കാരമത്സ്യങ്ങളടക്കമുള്ളവയുടെ വില്‍പ്പന അവസാനദിവസമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മറൈന്‍ ഡ്രൈവില്‍ പെറ്റ് ഷോ കാണാനും ചക്ക ഭക്ഷണം രുചിക്കാനും വന്‍ തിരക്ക്

Keywords : Kerala, News, Kochi, Sales, Fish, Agriculture, Discount, Festival, Jack fruit. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia