city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരകേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിപ്പിക്കാന്‍ കൊച്ചിയില്‍ ഇന്‍വെസ്‌റ്റേര്‍സ് മീറ്റ് 6ന്

കാസര്‍കോട്: (www.kasargodvartha.com 23/07/2016) വടക്കന്‍ മലബാറിന്റെ സമഗ്രമായ വികസനം സ്വപ്‌നം കാണുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (എന്‍ എം സി സി) ഓഗസ്റ്റ് ആറിന് കൊച്ചിയില്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റ് സംഘടിപ്പിക്കുന്നു. വ്യവസായിക മേഖലയിലെ പ്രമുഖ വ്യക്തികളെയും, സ്ഥാപനങ്ങളെയും വടക്കന്‍ മണ്ണിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംരംഭകത്വ സദസ് സംഘടിപ്പിക്കുന്നത്.

ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കൃഷി, അനുബന്ധ വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ തുറക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ എന്‍ എം സി സി കണ്ണൂര്‍ ഹോണററി സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, എന്‍ എം സി സി കാസര്‍കോട് ജനറല്‍ കണ്‍വീനര്‍ എ കെ ശ്യാംപ്രസാദ്, ജോയിന്റ് കണ്‍വീനര്‍ മുജീബ് അഹ് മദ്, കെ സി ഇര്‍ഷാദ്, പ്രസാദ് എം എന്‍, ഫാറൂഖ് കാസ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉത്തരകേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിപ്പിക്കാന്‍ കൊച്ചിയില്‍ ഇന്‍വെസ്‌റ്റേര്‍സ് മീറ്റ് 6ന്

Keywords : Kasaragod, Inauguration, Pinarayi-Vijayan, Institution, Education, Technology, Agriculture, Health, Business, Development, Investor meet in Kochi on 6th. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia