ആധാര്‍ നിര്‍ബന്ധമാക്കിയതെന്തിന്? കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി
Apr 21, 2017, 16:43 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.04.2017) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അടുത്ത ആഴ്ച് തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്നാല്‍ യൂണിഫോം ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കാന്‍ നിയമമുണ്ടെന്നായിരുന്നു മേല്‍ ചോദ്യത്തിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി മറുപടി നല്‍കിയത്. കടലാസ് കമ്പനിയിലേക്ക് പണം വഴിതിരിച്ചുവിടാന്‍ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത് തടയാന്‍ കഴിയൂ എന്നും റോത്തഗി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. വ്യാജ പാന്‍കാര്‍ഡുകള്‍ വഴി നികുതി വെട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനാനാണ് ഈ നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. അതേ സമയം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് 27ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: How can Aadhar be made compulsory for Pan Cards; Asks Supreme Court
Keywords: New Delhi, Tax, Supreme Court, Cash, Report, Income Tax, Aadhar, Uniform Identification, Compulsory, Central Government, Need.