1 ലക്ഷം ഉപഭോക്താക്കളുമായി ഹോണ്ട നവി
Aug 18, 2018, 12:00 IST
കൊച്ചി:(www.kasargodvartha.com 18/08/2018) ഹോണ്ട നവിക്ക് ഒരു ലക്ഷം സംതൃപ്തരായ ഉപഭോക്താക്കളെന്ന നേട്ടം ആഘോഷവുമായി ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ ഫണ്‍റാസ്റ്റിക് നവില്യൂഷന്‍. 2016 ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ആണ് ആദ്യമായി നവി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി മാറ്റിമറിച്ചാണ് ഹോണ്ട നവി പുറത്തിറക്കിയത്. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഹോണ്ടയുടെ ഇരുചക്രവാഹനമാണ് നവി. ഇന്ത്യക്ക് പുറമേ പുതിയതായി രണ്ട് വിദേശ രാജ്യങ്ങളില്‍ കൂടി ഹോണ്ട നവി ലഭ്യമാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്, കോസ്‌ററാ റിക്ക എന്നിവിടങ്ങളിലാണ് പുതിയതായി നവി എത്തുന്നത്. 10 രാജ്യങ്ങളിലേക്കാണ് നവി കയറ്റി അയക്കുന്നത്.
തീര്‍ത്തും നവീനമായ ഡിസൈനും കസ്റ്റമൈസേഷനും ഒത്തിണങ്ങുന്ന യുവതലമുറയെ ആകര്‍ഷിക്കുന്നതാണ് ഹോണ്ട നവിയെന്ന് ഹോണ്ട സെയിന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.
പുതിയതായി 2018 എഡിഷന്‍ നവി കൂടി വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഫ്യുവല്‍ ഗേജ്, മെറ്റല്‍ മഫ്‌ലര്‍ എന്നിവയില്‍ പുത്തന്‍ മാറ്റങ്ങളുമായാണ് 2018 എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പുതിയ നിറങ്ങളില്‍ നവി ലഭ്യമാണ്. റേഞ്ചര്‍ ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നീ പുതിയ നിറങ്ങളിലാണ് നവി ലഭിക്കുക.
109 സിസി എഞ്ചിന്‍ സഹിതമെത്തുന്ന നവി 7000 ആര്‍പിഎമ്മില്‍ 8.96 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കും. 44,775 രൂപയാണ് ഹോണ്ട നവിയുടെ വില (ഡല്‍ഹി എക്‌സ് ഷോറൂം). ആറ് നിറങ്ങളില്‍ ഹോണ്ട നവി ലഭ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Vehicle, Business, Honda Navi Sales Cross One Lakh Mark