city-gold-ad-for-blogger

കാറ്റും മഴയും ശക്തം, കടൽക്ഷോഭത്തിൽ മത്സ്യബന്ധനം നിലച്ചു; വില കുതിച്ചുയരുന്നു

Rough sea view and heavy rain in Kasaragod coast.
Photo: Special Arrangement

● കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു.
● മത്സ്യമാർക്കറ്റുകളിൽ ഐസ് ചേർത്ത മത്സ്യങ്ങളാണ് കൂടുതലായി എത്തുന്നത്.
● വലിയ അയലയ്ക്ക് 150-200 രൂപയിൽ നിന്ന് 300 രൂപയായി വില വർധിച്ചു.
● ചെറിയ അയക്കൂറയ്ക്ക് 500 രൂപയും, വലുതിന് 800 മുതൽ 1200 രൂപ വരെയുമായി.

കാസർകോട്: (KasargodVartha) മത്സ്യാഹാരം ഇഷ്ട വിഭവമായി കണ്ട കുടുംബങ്ങൾക്ക് വീണ്ടും നിരാശയായി. കഴിഞ്ഞ ഒരാഴ്ചയായി ഫ്രഷ് മത്സ്യങ്ങളുടെ വരവ് നിലച്ചിരിക്കുകയാണ്. കാറ്റും മഴയും കാരണം കടൽ പ്രക്ഷുബ്ധമായതോടെ ബോട്ടുകളും തോണികളും കടലിൽ പോകാതായി. 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇതോടെ മത്സ്യമാർക്കറ്റുകളിൽ മത്സ്യങ്ങളുടെ വരവും വ്യാപകമായി കുറഞ്ഞു. നിലവിൽ ഐസ് ചേർത്ത മത്സ്യങ്ങളാണ് മാർക്കറ്റുകളിൽ കൂടുതലായി എത്തുന്നത്. 

എല്ലാ മത്സ്യങ്ങൾക്കും വിലയിൽ നേരിയ വർധനവുണ്ട്. 150 മുതൽ 200 രൂപ വരെ ഉണ്ടായിരുന്ന വലിയ അയലകൾക്ക് ഇന്ന് 300 രൂപയായി. മത്തിക്കും ഇതേ വിലയാണ്. അയക്കൂറ ചെറുതിന് 500 രൂപയും, വലുതിന് 800 രൂപ മുതൽ 1200 രൂപ വരെയുമുണ്ട്. മറ്റ് മത്സ്യങ്ങൾക്കെല്ലാം വിലയിൽ 50 രൂപ മുതൽ 100 രൂപ വരെ വർധനവുണ്ടായിട്ടുണ്ട്.

മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. അതിനാൽ, വരും ദിവസങ്ങളിലും മത്സ്യത്തിന്റെ ലഭ്യത കുറവായിരിക്കാനാണ് സാധ്യത.

മത്സ്യവില വർധനയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കൂ.

Article Summary: Rough seas and heavy rain halt fishing, causing fresh fish supply to cease and prices to double in Kasaragod.

#Kasaragod #FishPriceHike #KeralaNews #RoughSea #RainAlert #Fisheries

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia