കാസർകോട്ട് ബേകറി സാധനം വാങ്ങിയാൽ കിടിലൻ സമ്മാനം; കിട്ടുക മനോഹരമായ വീട്; ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം
Jan 13, 2021, 21:07 IST
കാസർകോട്: (www.kasargodvartha.com 13.01.2021) ബേകറി സാധനം വാങ്ങിയാൽ കിടിലൻ സമ്മാനം. കാസർകോട്ടെ ജനങ്ങൾക്ക് കിട്ടുന്നത് മനോഹരമായ ഒരു വീടാണ്. ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മത്രമേ ലഭിക്കു. വിദേശത്തടക്കം രുചി പെരുമ അറിയിച്ച എമിറേറ്റ്സ് ബേകറിയുടെ അണങ്കൂരിലെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സ്വപ്നതുല്യമായ സമ്മാനം നൽകുന്നത്.
ബേകറി സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന ഗിഫ്റ്റ് വൗച്ചറിൽ നിന്നും തെരെഞ്ഞടുക്കപ്പെടുന്നവർക്കാണ് ആരും കൊതിക്കുന്ന വീട് സമ്മാനമായി വീട് നൽകുന്നത്. സമ്മാനം ലഭിക്കുന്നവർ കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് 600 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വീടാണ് കെട്ടി കൊടുക്കുകയെന്ന് എമിറേറ്റ് ബേകറി മാനേജ്മെൻറ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇത് കൂടാതെ രണ്ടാം സമ്മാനമായി യമഹ സ്കൂടറും, മൂന്നാം സമ്മാനമായി ടിസോട് വാചുമാണ് ബേകറിയിൽ സാധനം വാങ്ങനെത്തുന്നവരെ കാത്തിരിക്കുന്ന സമ്മാനങ്ങൾ.
ജനുവരി 14 ന് വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ എമിറേറ്റ്സ് ബേകറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂർ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ശരീഫ്, ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ, ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
വിദേശികളടക്കമുളള ഷെഫുമാരും ബേകറി മേകേഴ്സുകളുമാണ് വിഭവങ്ങൾ ഉണ്ടാക്കുന്നത്. എല്ലാ വിഭാഗക്കാർക്കും താങ്ങാൻ കഴിയുന്ന വിലയാണ് ഓരോ സാധനങ്ങൾക്കും നിശ്ചയിച്ചിട്ടുള്ളതെന്നും ബേകറി മാനേജ്മെൻ്റ് അറിയിച്ചു.
Keywords: Kerala, News, Kasaragod, Bakery, Shop, Business, Offer, House, Inauguration, Anangoor, Great gift for buying bakery items in Kasargod; Get a dream home.
< !- START disable copy paste -->