ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവെല്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Sep 23, 2014, 14:40 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2014) ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവെലിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ കരീം കോളിയാട്, സുല്‍ത്താന്‍ ജ്വല്ലറി ചെയര്‍മാന്‍ ടി.എന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവരെ ഫെസ്റ്റിവെല്ലിലേക്ക് രജിസ്‌ട്രേഷന്‍ നടത്തി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ്ഷൂക്കൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, ഫെസ്റ്റിവെലിന്റെ സ്റ്റേറ്റ് ഇവന്റ് കോര്‍ഡിനേറ്റര്‍ മധുസൂദനന്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക സ്വാഗതവും ഫെസ്റ്റിവെലിന്റെ ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ കുടുംബശ്രീയെയാണ് ഷോപ്പിംഗ് ഫെസ്റ്റിവെല്‍ രജിസ്‌ട്രേഷന്‍ ചുമതല ഏല്‍പ്പിച്ചിട്ടുളളത് വിവിധ സംഘങ്ങളായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കാനായി വ്യാപാരികളെ രജിസ്റ്റര്‍ ചെയ്യും. ഡിസംബര്‍ ഒന്നുമുതല്‍ 2015 ജനവരി 15 വരെ 46 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണുകള്‍ നല്‍കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Business, Festival, Business, N.A. Nellikunnu, MLA, Inauguration, Grand Kerala Shopping Festival.