സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.02.2014
Feb 12, 2014, 17:11 IST
സംസ്ഥാനത്തെ ഭൂവിനിയോഗ രീതി കൃഷിക്കും വ്യവസായത്തിനും അനുയോജ്യമല്ല: ടി.പി. കുഞ്ഞിക്കണ്ണന്‍
കാസര്‍കോട്: കേരളത്തിലെ ഇന്നത്തെ ഭൂവിനിയോഗ രീതി കൃഷിക്കും വ്യവസായത്തിനും സഹായകമല്ലെന്ന് പ്രമുഖ സാമ്പത്തിക ശാസ്തജ്ഞന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച രണ്ടാമത് ഡോ. കെ.എന്‍. രാജ് സ്മാരക പ്രഭാഷണം നടത്തുകയയിരുന്നു അദ്ദേഹം.
ജൈവവൈവിധ്യം, ഭൂവിഭവങ്ങള്‍ എന്നിവ കടന്നാക്രമിക്കപ്പെടുന്നതിനാല്‍ ഭൂവിഭവങ്ങള്‍, പരിസ്ഥിതി സംരക്ഷണം ഒരു ജീവന്മരണ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇവിടെയാണ് ശാസ്ത്രീയമായ ഭൂവിനിയോഗം പ്രസക്തമാകുന്നത്. ഭൂമിയുടെ വിനിയോഗത്തില്‍ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിന് സഹായകരമായ ധാരാളം നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ട്. ഭൂവിനിയോഗ രീതിയെക്കുറിച്ചു കര്‍ഷകര്‍ക്കിടയിലും മണ്ണിലധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തണം.
കേരള വികസന ചര്‍ച്ചകള്‍ എപ്പോഴും വഴി മുട്ടുന്നത് ഭൂമി എന്ന ഉല്‍പ്പാദനോപാധിയുടെ തീവ്രമായ ഊഹകച്ചവടവുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യയിലെ ഒന്നാം പഞ്ചവല്‍സര പദ്ധതിയുടെ കരട് തയ്യാറാക്കല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഡോ.കെ എന്‍ രാജിനെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ സ്ഥാപകനായും ഡല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഡയറക്ടറായും ഡോ.കെ എന്‍ രാജ് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യാസനും ഇപ്പോഴത്തെ പ്രധാമന്ത്രി മന്‍മോഹന്‍സിംഗും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപിച്ചത് ഡോ.രാജാണ്.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പ്രോഫ.ജിന്‍സ് ജോസഫ്, പ്രെഫ. ഡി.എ. ഗണേശന്‍, പി.യു. രോഹിണി, തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചര്‍ച്ചയില്‍ പ്രൊഫ. കെ.എ. ജോണ്‍സണ്‍, പ്രൊഫ. ടെസ്സിമോള്‍ ജോര്‍ജ്, പി.സരിത, എ.രാഗേഷ്, കെ.കെ. രാഹുല്‍, ജ്യോതിഷ്, ശില്‍പ, ശ്രുതി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. എന്‍. കരുണാകരന്‍ സ്വാഗതവും ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുയിലുണര്‍ത്ത് കലാജാഥ ആരംഭിച്ചു
സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന തുയിലുണര്‍ത്ത് എച്ച്.ഐ.വി ബോധന കലാജാഥയ്ക്ക് തുടക്കമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് ജാഥയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. രാമന്‍ സ്വാതി വാമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എയിഡ്‌സ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.സി. വിമല്‍രാജ്, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍.സി. ബേബി, നഴ്‌സിംഗ് സൂപ്രണ്ട് ഹാരിസന്‍, സുജാത എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. കൊല്ലം സ്വദേശി ബൈജുവിന്റെ നേതൃത്വത്തിലുള്ള കലാജാഥ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്ര പരിധികളില്‍ 22 പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.
30 സ്‌കൂളുകള്‍ക്ക് 82 കംപ്യൂട്ടറുകള്‍ അനുവദിച്ചു
ഉദുമ, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ 30 സ്‌കൂളുകള്‍ക്ക് എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 82 കംപ്യൂട്ടറുകള്‍ക്ക് 21,66,660 രൂപ അനുവദിച്ചു. ഉദുമ മണ്ഡലത്തില്‍ 17 സ്‌ക്കൂളുകള്‍ക്ക് 44 കംപ്യൂട്ടറുകളും 41 യു.പി.എസ്സുകളും 17 ലേസര്‍ പ്രിന്ററുകളും വാങ്ങാന്‍ 12,06,020 രൂപയാണ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അനുവദിച്ചത്.മഞ്ചേശ്വരം മണ്ഡലത്തില്‍ 13 സ്‌ക്കൂളുകളില്‍ 38 കംപ്യൂട്ടറുകളും, 38 യു.പി.എസ്സും വാങ്ങാന്‍ 9,60,640 രൂപയാണ് പി.ബി അബ്ദുള്‍ റസാക്ക് എം.എല്‍.എ അനുവദിച്ചത്.പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
കംപ്യൂട്ടര്‍ അനുവദിച്ച സ്‌കൂളിന്റെ പേര്, കംപ്യൂട്ടറുകളുടെ എണ്ണം അനുവദിച്ച തുക എന്നിവ യഥാക്രമം കൊടുക്കുന്നു. ഉദുമ മണ്ഡലം- ബേക്കല്‍ ജി.എഫ്.എച്ച്.എസ്സ്.എസ്സ്-3- 81,740 രൂപ, ബാരെ ജി.എച്ച്.എസ്സ്-3- 81,740 രൂപ, കുറ്റിക്കോല്‍ ജി.എച്ച്.എസ്സ്-3- 81,740 രൂപ, പുല്ലൂര്‍, ഇരിയ ജി.എച്ച്.എസ്സ്-3- 81,740 രൂപ, കോളത്തൂര്‍ ജി.എച്ച്.എസ്സ്-3- 81,740 രൂപ, പാണ്ടി ജി.എച്ച്.എസ്സ്.എസ്സ-്3- 81,740 രൂപ, ഉദുമ ജി.എച്ച്.എസ്സ്.എസ്സ-്3- 75,140 രൂപ, യു പി വിഭാഗം: ബന്തടുക്ക ജി.എച്ച്.എസ്സ്.എസ്സ്3,-81,740 രൂപ, തെക്കില്‍ പറമ്പ ജി.യു.പി.എസ്സ്-3- 81,740 രൂപ, കാനത്തൂര്‍ ജി.യു.പി.എസ്സ്-2- 56,460 രൂപ, കരിവേടകം എ.യു.പി.എസ്സ്-3- 81,740 രൂപ, ശങ്കരംപാടി കെ.സി.എന്‍.എം എ.എല്‍.പി സ്‌കൂള്‍-2- 56,460 രൂപ, മേരിപ്പുരം സെന്റ് മേരിസ് എ.എല്‍.പി.എസ്സ് സ്‌കൂള്‍-2- 56,460 രൂപ, കോളത്തൂര്‍ -1 ജി.എല്‍.പി.എസ്സ്-2- 56,460 രൂപ, മാണിമൂല ജി.എല്‍.പി.എസ്സ്-2- 56,460 രൂപ, ചേറ്റുക്കുണ്ട് കടപ്പുറം ജി.എല്‍.പി.എസ്സ്-2- 56,460 രൂപ, ബേക്കല്‍ ഇസ്സാമിയ എ.എല്‍.പി.സ്‌കൂള്‍്-2- 56,460 രൂപ എന്നീ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചത്.
മഞ്ചേശ്വരം മണ്ഡലം കൂബണൂര്‍ എസ്സ്.ആര്‍.എ.യു.പിഎസ്-3- 75840 രൂപ, കോളിയൂര്‍ എസ് എസ് എന്‍ എ എല്‍ പി എസ് 2- 50,560 രൂപ, മീയപ്പദവ് വിദ്യാവര്‍ദ്ധക എ.യു.പി.എസ്സ്-4-101120 രൂപ, കയര്‍ക്കട്ടെ ജി.എല്‍.പി.എസ്സ്-2- 50560 രൂപ, കയ്യാര്‍ എസ്സ്.ആര്‍.എ.എല്‍.പി.എസ്സ് -2- 50560 രൂപ, പെര്‍മുദെ ബി.പി.പി.എ.എല്‍.പി സ്‌കൂള്‍ -2- 50560 രൂപ, പൂത്തിഗെ എ.ജെ.ബി.എസ്സ്-3- 75840, കജംപാടി ജി.എബ്‌ള്യു.എല്‍.പി.എസ്സ് -2- 50560 രൂപ, ഹൈസ്‌ക്കൂള്‍ വിഭാഗം കുമ്പള ജി.എച്ച്എസ്സ്.എസ്സ്-5- 126400, കുമ്പള നാരായണ മംഗലം എ.എല്‍.പി.സ്‌കൂള്‍-3- 75840 രൂപ, ഇച്ചിലംങ്കോട് ഐ.എ.എല്‍.പി.എസ്സ് -2- 50560 രൂപ, മംഗല്‍പ്പാടി ജി.എച്ച്.എസ്സ്.എസ്സ്(ഹൈസ്‌കൂള്‍ വിഭാഗം)-4- 101120 രൂപ, ഹയര്‍ സെക്കണ്ടറി വിഭാഗം-4, 101120 രൂപ എന്നീ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചത്.
ഐ.ടി.ഐയില്‍ സീറ്റൊഴിവ്
കാസര്‍കോട് ഐ.ടി.ഐയില്‍ ആരംഭിക്കുന്ന ആറ് മാസ കോഴ്‌സുകളായ ഡി.സി.എം, എന്‍.എബ്‌ള്യു.റ്റി, ഡി.ഇ.ഒ ട്രേഡുകളില്‍ ഏതാനും ഒഴിവുകളുണ്ട്. ട്രേഡില്‍ പ്രവേശനം ആഗ്രഹിക്കുന്ന പരിശീലനാര്‍ത്ഥികള്‍ അപേക്ഷ ഫെബ്രുവരി 25 നകം ഐ.ടി.ഐയില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04994 255990 വെബ്‌സൈറ്റ്: www.det.kerala.gov.in
കാസര്‍കോട് മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഒന്നാംനിലയിലുളള ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സ്റ്റാഫ് നിയമനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 26 നകം സമര്‍പ്പിക്കണം. അംഗീകൃത ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇ.എസ്.ഐ, പി.എഫ് കേന്ദ്രസര്‍വ്വീസ് ടാക്‌സ് രേഖകള്‍ എന്നിവ ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ഫെബ്രുവരി 28 ന് 3.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്നും ലഭിക്കും.
കുടുംബശ്രീ സമഗ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് കുടുംബശ്രീ സമഗ്ര പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ കുടുംബശ്രീ മിഷന്‍ നാല് സമഗ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം 15,000 രൂപ. 21 നും 30 നും ഇടയില്‍ പ്രായമുളള (പി.എസ്.സി നിയമം അനുസരിച്ചുളള വയസ്സിളവ് ലഭിക്കും). അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ റഗുലര്‍ ആയി എം.ബി.എ ബിരുദാനന്തരബിരുദവും (മാര്‍ക്കറ്റിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം) നേടിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റയും വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ഫെബ്രുവരി 22 നകം കളക്ടറേറ്റിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 04994-256111.
സംസ്ഥാന ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി കൗണ്‍സിലിന്റേയും പരിസ്ഥിതി വിവര സിസ്റ്റത്തിന്റേയും സഹകരണത്തോടെ കാസര്‍കോട് മുനിസിപ്പല്‍ ഓഫീസ് പരിസരത്തെ വനിതാ ഭവനില്‍ ഇന്ന് (ഫെബ്രുവരി 13) ഏകദിന പരിസ്ഥിതി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിക്കും. കാസര്‍കോട് പീപ്പിള്‍സ് ഫോറമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ജലഗുണനിലവാരം, തീരസംരക്ഷണ നിയമം, നീര്‍ത്തട പരിപാലനം, ഖരമാലിന്യ സംസ്‌ക്കരണം, ബയോമെഡിക്കല്‍ വേസ്റ്റ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. പരിപാടി രാവിലെ 10 മണിക്ക് നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുളള ഉദ്ഘാടനം ചെയ്യും. പിപ്പീള്‍സ് ഫോറം പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.കെ കെ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
വെസ്റ്റ് എളേരിയിലെ 437 ഹെക്ടര്‍ പ്രദേശത്തെ നീര്‍ത്തട
പദ്ധതിക്ക് തുടക്കമായി
വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പയില്‍ 1.12 കോടി രൂപാ ചെലവില്‍ 437 ഹെക്ടര്‍ പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നീര്‍ത്തട വികസന പദ്ധതിക്ക് തുടക്കമായി. പറമ്പ റബ്ബര്‍ ഉല്‍പ്പാദക സംഘം ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാനു അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി പദ്ധതി രേഖ പ്രകാശനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയമ്മ ചാക്കോ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് കിഴക്കരക്കാട്ട്, അംഗങ്ങളായ കെ ജെ ടോമി, അന്നമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണ് സംരക്ഷണ ഓഫീസര്‍ എം അജിത്കുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ സ്വാഗതവും പദ്ധതി കണ്‍വീനര്‍ സാബു അബ്രഹാം നന്ദിയും പറഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ 7, 8,9,10 വാര്‍ഡുകളില്‍ പറമ്പ നീര്‍ത്തട പദ്ധതി നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ്-19 ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് കുമ്പക്കല്‍തോട്, പാങ്കയംതോട്, കരുവങ്കയം തോട് എന്നിവയടക്കം ആറു ചാലുകള്‍ ഒഴുകുന്ന പ്രദേശങ്ങളിലെ രൂക്ഷമായ മണ്ണൊലിപ്പ് തടയുകയും ഭൂഗര്‍ഭജലവിധാനം ഉയര്‍ത്തുകയും കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗസ്റ്റ് ലക്ചറര്‍ നിയമനം കാസര്‍കോട് ഗവ.ഐ ടി ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 18 ന് രാവിലെ 11.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഓരോ ഒഴിവുകളാണുളളത്.
സ്റ്റെനോഗ്രാഫി തസ്തികയില്‍ സ്റ്റെനോഗ്രാഫി ഇ-യിലുളള ഡിഗ്രി, ഡിപ്ലോമയും എന്‍ ടി സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. എന്‍ എസിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് തസ്തികയില്‍ സിവില്‍ എഞ്ചിനീയറിംഗിലുളള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിംഗിലുളള ഡിഗ്രിയും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നിശ്ചിത ട്രേഡിലുളള എന്‍ ടി സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നിശ്ചിത ട്രേഡിലുളള എന്‍ എ സിയും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നെറ്റ്‌വര്‍ക്ക് ടെക്‌നിഷ്യന്‍ തസ്തികയില്‍ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, തത്തുല്യമായ ഡിഗ്രി അല്ലെങ്കില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്, കമ്പ്യൂട്ടര്‍ സയന്‍സിലുളള ഡിപ്ലോമയും. മെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തസ്തികയില്‍ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഇന്‍സ്ട്രുമെന്റേഷനിലുളള ഡിപ്ലോമ, ബി ഇ അല്ലെങ്കില്‍ എന്‍.ടി.സി,എന്‍.എ.സിലുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-255990.
Keywords: Kasaragod, Agriculture, Business, govt.college, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
Keywords: Kasaragod, Agriculture, Business, govt.college, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍