Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുരുന്നു; പവന് 320 രൂപ കൂടി 56800 രൂപ
● സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46960 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍ (Gold Rate) ചാഞ്ചാട്ടം തുരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് (Increased) രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ എത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച (27.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7100 രൂപയിലും പവന് 320 രൂപ കൂടി 56800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5870 രൂപയിലും പവന് 240 രൂപ കൂടി 46960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു.
അന്താരാഷ്ട്ര സ്വർണ്ണവില 2672 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.64 ആണ്. പശ്ചിമേഷ്യയിലെ ആക്രമണങ്ങളും, യുദ്ധ ഭീതിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം.
അതേസമയം, കഴിഞ്ഞ ദിവസം കൂടിയ വില രേഖപ്പെടുത്തിയ വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (26.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കൂടി 99 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #Kerala #goldrate #silver #investment #economy #finance #market #inflation