Gold Rate | ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില കുതിക്കുന്നു; 2 ദിവസത്തിനിടെ പവന് കൂടിയത് 1080 രൂപ
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46200 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ (Gold Rate) വന്‍ വര്‍ധനവ് (Hike) രേഖപ്പെടുത്തി. രണ്ട് ദിവസത്തിനിടെ പവന് 1080 രൂപയാണ് കൂടിയത്. ശനിയാഴ്ച (21.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലും പവന് 600 രൂപ കൂടി 55680 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5775 രൂപയിലും പവന് 480 രൂപ കൂടി 46200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച (20.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 6885 രൂപയിലും പവന് 480 രൂപകൂടി 55080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5715 രൂപയിലും പവന് 400 രൂപ കൂടി 45720 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 96 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #kerala #goldrates #goldnews #investment #economy