city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഉപഭോക്താക്കളെ ഞെട്ടിച്ച് കുതിപ്പുമായി സ്വര്‍ണവില; 3 ദിവസത്തിനിടെ പവന് കൂടിയത് 1400 രൂപ

Gold prices increasing in Kerala
Representational Image Generated by Meta AI

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 45600 രൂപ.
● വെള്ളിനിരക്കിലും വന്‍ വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണം (Gold), വെള്ളി (Silver) നിരക്കുകളില്‍ വന്‍ വര്‍ധനവ് (Increased) രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനിടെ പവന് 1400 രൂപയാണ് കൂടിയത്. തിങ്കളാഴ്ച (16.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6880 രൂപയിലും പവന് 120 രൂപ കൂടി 55040 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

gold rate september 16 kerala

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയിലും പവന് 80 രൂപ കൂടി 45600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.  

ശനിയാഴ്ച (14.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 6865 രൂപയിലും പവന് 320 രൂപയുമായി 54920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5690 രൂപയിലും പവന് 280 രൂപ കൂടി 45520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 03 രൂപ വര്‍ധിച്ച് 93 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (15.09.2024) വ്യാപാരം നടന്നത്.

#goldprice, #Kerala, #silverprice, #preciousmetals, #investment, #jewelry, #inflation, #economy, #goldrate

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia