Gold Rate | ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇപ്പോഴും ഉയർന്ന നിരക്കുകളിലൊന്ന് തന്നെ
* ഒരു പവന് 51,320 രൂപ
* സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച (04.04.2024) രേഖപ്പെടുത്തിയത്.
കൊച്ചി: (KasargodVartha) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (05.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6415 രൂപയിലും പവന് 51,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയും പവന് 42,880 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച (04.04.2024) രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6460 രൂപയിലും പവന് 51,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയും പവന് 43,200 രൂപയുമായിരുന്നു
വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 85 രൂപയായി ഉയർന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു വില. വെള്ളിയാഴ്ച സ്വർണവില ഇടിഞ്ഞെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്ന് തന്നെയാണ് ഇപ്പോഴുമുള്ളത്.
സ്വർണവില (പവൻ)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ