Gold Rate | സ്വർണവില പുതിയ റെകോർഡ് കുറിച്ചു; 2 ദിവസത്തിനിടെ പവന് കൂടിയത് 1000 രൂപ
* ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6460 രൂപയായി
* പവന് 51,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
* ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 85 രൂപയായി ഉയർന്നു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില പുതിയ റെകോർഡ് കുറിച്ചു. വ്യാഴാഴ്ച (04.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6460 രൂപയിലും പവന് 51,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയും പവന് 43,200 രൂപയുമാണ് നിരക്ക്. വെള്ളി വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 85 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് നിരക്ക്.
ബുധനാഴ്ച (03.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് 6410 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപ വര്‍ധിച്ച് 51280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 5360 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപ വര്‍ധിച്ച് 42,880 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളി വിലയിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 84 രൂപയായി ഉയർന്നിരുന്നു.