Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 640 രൂപ വര്‍ധിച്ച് ഏറ്റവും ഉയര്‍ന്നനിരക്കില്‍, വെള്ളി നിരക്കിലും വര്‍ധനവ്
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47880 രൂപ.
● വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധനവ് രേഖപ്പെടുത്തി സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. പവന് 58000 ല്‍ എത്താന്‍ 80 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.
വെള്ളിയാഴ്ച (18.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7240 രൂപയിലും പവന് 640 രൂപ കൂടി 57920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5985 രൂപയിലും പവന് 560 രൂപ കൂടി 47880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 02 രൂപ കൂടി 100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (17.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 7160 രൂപയിലും പവന് 160 രൂപ കൂടി 57280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 5915 രൂപയിലും പവന് 120 രൂപ കൂടി 47320 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #goldrate #Kerala #investment #economy #preciousmetals #market #finance