Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; നെഞ്ചിടിപ്പേറ്റി പവന് 560 രൂപ കൂടി
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46960 രൂപ.
● വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (11.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7095 രൂപയിലും പവന് 560 രൂപ കൂടി 56760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5870 രൂപയിലും പവന് 520 രൂപ കൂടി 46960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 02 രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (10.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 56200 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5805 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 46440 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #kerala #goldrate #goldpricehike #consumerprice #inflation #economynews