Gold Rate | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 560 രൂപ കൂടി 57000 കടന്നു
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47320 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. വെള്ളിയാഴ്ച (29.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7160 രൂപയിലും പവന് 560 രൂപ കൂടി 57280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 5915 രൂപയിലും പവന് 440 രൂപ കൂടി 47320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍ നിന്ന് 01 രൂപ കൂടി 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (28.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 56720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയിലും പവന് 80 രൂപയുമാണ് കുറഞ്ഞ് 46880 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice, #kerala, #investment, #preciousmetals, #markettrends, #jewelry, #economy