Gold Rate | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണവില പവന് 680 രൂപ കൂടി
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48000 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണം (Gold), വെള്ളി (Silver) നിരക്കുകളില്‍ (Rate) ചാഞ്ചാട്ടം (Fluctuate) തുടരുന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില കുതിച്ചുയര്‍ന്നു (Increased). വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7285 രൂപയിലും പവന് 680 രൂപ കൂടി 58280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6000 രൂപയിലും പവന് 560 രൂപ കൂടി 48000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 01 രൂപ കൂടി 100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (07.11.2024) സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലും പവന് 1320 രൂപ കുറഞ്ഞ് 57600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയിലും പവന് 1120 രൂപ കുറഞ്ഞ് 47440 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് 3 രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #silverprice #Kerala #economy #investment #preciousmetals #volatility