city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | വമ്പന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 2 ദിവസത്തിനിടെ വര്‍ധിച്ചത് 880 രൂപ

Gold Rate May 16 Kerala, News, Kerala, Business, Kochi-News, Malayalam News

*18 കാരറ്റ് സ്വര്‍ണത്തിന് പവന് 45200 രൂപ

*ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയാണ് വിപണി വില.

*ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. രണ്ട് ദിവസത്തിനിടെ പവന് 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച (16.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കൂടി 5650 രൂപയിലും പവന് 480 രൂപ കൂടി 45200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 92 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച (15.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 6715 രൂപയിലും പവന് 320 രൂപ കൂടി 53720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5590 രൂപയിലും പവന് 240 രൂപ കൂടി 44720 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 91 രൂപയായിരുന്നു വിപണി വില.

Gold


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia