Gold Rate | കുതിപ്പുമായെത്തിയ സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപയുടെ ഇടിവ്
*18 കാരറ്റ് സ്വര്‍ണത്തിന് പവന് 44120 രൂപ.
*ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
*തുടര്‍ച്ചയായ 2 ദിവസം വര്‍ധനവ് രേഖപ്പെടുത്തി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ബുധനാഴ്ച (08.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6625 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ ഇടിവ് രേഖപ്പെടുത്തി 5515 രൂപയിലും പവന് 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തി 44120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് വിപണി വില. ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച (07.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 6635 രൂപയിലും പവന് 240 രൂപ കൂടി 53080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5520 രൂപയിലും പവന് 160 രൂപ വര്‍ധിച്ച് 44160 രൂപയുമായിരുന്നു വ്യാപാരം നടന്നത്. ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍നിന്ന് 01 രൂപ കൂടി 88 രൂപയായിരുന്നു വിപണി വില.