city-gold-ad-for-blogger

Gold Rate | വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധനവ്

Gold Rate May 02 Kerala, Gold Rate, Gold Rate Today, Silver Rate, Gold News

*ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

*വെള്ളി വിലയിലും വമ്പന്‍ വര്‍ധനവ് രേഖപ്പെടുത്തി.

*18 കാരറ്റ് സ്വര്‍ണത്തിന് പവന് 480 രൂപ കൂടി. 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തൊഴിലാളി ദിനത്തില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വമ്പന്‍ വര്‍ധനവ്. വ്യാഴാഴ്ച (02.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6625 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 560 രൂപ കൂടി 53000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കൂടി 5525 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 480 രൂപ കൂടി 44200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

വ്യാഴാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് ഒരു രൂപ കൂടി 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

ബുധനാഴ്ച (01.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6555 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞ് 52,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 5465 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞ് 43720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 86 രൂപയിലാണ് വ്യാപാരം നടന്നത്. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2938 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia