Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു.
വെള്ളി വിലയിലും ഇടിവ്
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം വന്‍ വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (17.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 6630 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5520 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 94 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച (15.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കൂടി 6650 രൂപയിലും പവന് 480 രൂപ കൂടി 53200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (16.06.2024) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം പുരോഗമിച്ചത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി 5530 രൂപയിലും പവന് 400 രൂപ കൂടി 44240 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റിന് ഞായറാഴ്ചത്തെ വിലയും ഇതുതന്നെ ആയിരുന്നു. വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 01 രൂപ കൂടി 95 രൂപയായിരുന്നു വിപണി വില.