Gold Rate | സ്വര്‍ണവിലയില്‍ വര്‍ധനവ്; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 360 രൂപ
18 കാരറ്റ് സ്വര്‍ണത്തിന് പവന് 160 രൂപ കൂടി.
കഴിഞ്ഞ ദിവസം സ്വവര്‍ണനിരക്ക് പവന് കൂടിയത് 120 രൂപ.
ആഴ്ചകളായി ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനിടെ 360 രൂപയാണ് കൂടിയത്. ബുധനാഴ്ച (12.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6615 രൂപയിലും പവന് 240 രൂപ കൂടി 52920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയിലും പവന് 160 രൂപ കൂടി 44000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് വിപണി വില. ഹാള്‍മാര്‍ക് വെള്ളിയുടെ വില ആഴ്ചകളായി രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച (11.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 6585 രൂപയിലും പവന് 120 രൂപ കൂടി 52680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5480 രൂപയിലും പവന് 80 രൂപ കൂടി 43840 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 95 രൂപയായിരുന്നു വിപണി വില.