city-gold-ad-for-blogger

Gold Rate | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 560 രൂപ വര്‍ധിച്ച് 53840 രൂപ

Gold Rate June 06 Kerala, Silver Rate, Gold News, Silver News

കഴിഞ്ഞ ദിവസം സ്വര്‍ണനിരക്ക് പവന് 160 രൂപ കുറഞ്ഞിരുന്നു. 

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44800 രൂപ.

വെള്ളി നിരക്ക് 01 രൂപ വര്‍ധിച്ചു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വ്യാഴാഴ്ച (06.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കൂടി 5600 രൂപയിലും പവന് 480 രൂപ കൂടി 44800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 01 രൂപ കൂടി 97 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

Gold

ബുധനാഴ്ച (05.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 6660 രൂപയിലും പവന് 160 രൂപകുറഞ്ഞ് 53280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5540 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 96 രൂപയായിരുന്നു വിപണി വില. 


 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2940 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia