city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 200 രൂപ വര്‍ധിച്ചു

Gold Rate July 27 Kerala, Malayalam News, Gold Rate, Gold Rate Today, Silver Rate.
Image Generated by Meta AI

18 കാരറ്റ് സ്വര്‍ണത്തിന് പവന് 41880 രൂപ.

വെള്ളിനിരക്കില്‍ മാറ്റമില്ല

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Rate) ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ് (Increased) രേഖപ്പെടുത്തി. ശനിയാഴ്ച (27.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 6325 രൂപയിലും പവന് 200 രൂപ കൂടി 50600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Gold Rate

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും കൂടി 5235 രൂപയിലും പവന് 40 രൂപ കൂടി 41880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

വെള്ളിയാഴ്ച (26.07.2024) രാവിലെ 9.27 മണിയോടെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ രാവിലെ 11.30 മണി ആയപ്പോഴേക്കും ഇടിവ് രേഖപ്പെടുത്തി. രാവിലെ ആദ്യം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയിലും പവന് 42480 രൂപയിലുമാണ് വ്യാപാരം നടന്നത്. 

വൈകാതെ രണ്ടാമത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 6300 രൂപയിലും പവന് 800 രൂപ കുറഞ്ഞ് 50400 രൂപ രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5230 രൂപയിലും പവന് 640 രൂപ കുറഞ്ഞ് 41840 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ 89 രൂപയില്‍ വിപണി വില തുടര്‍ന്നു.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia