city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണവില പവന് 160 രൂപ കൂടി

Gold Rate July 10 Kerala, Malayalam News, Gold Rate, Gold Rate Today, Silver Rate
Image credit: Google / Gemini

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44720 രൂപ.

വെള്ളിനിരക്ക് 99 രൂപ

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ ദിവസം ആശ്വാസമായി ഇടിവില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച (11.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 6730 രൂപയിലും പവന് 160 രൂപയുമാണ് കൂടി 53840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5590 രൂപയിലും പവന് 120 രൂപയുമാണ് കൂടി 44720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കൂടി 99 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച (10.07.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6710 രൂപയിലും പവന് 53680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5575 രൂപയിലും പവന് 44600 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണി വില.

Gold


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia