Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 520 രൂപ കൂടി, വെള്ളിനിരക്കും ഉയര്‍ന്നു
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44520 രൂപ.
വെള്ളിനിരക്കില്‍ വര്‍ധനവ്
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 6700 രൂപയിലും പവന് 520 രൂപ കൂടി 53600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി 5565 രൂപയിലും പവന് 400 രൂപ കൂടി 44520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 02 രൂപ കൂടി 97 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ബുധനാഴ്ച (03.07.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6635 രൂപയിലും പവന് 53080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും പവന് 44120 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു വിപണി വില.