city-gold-ad-for-blogger

Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; മൂന്ന് ദിവസത്തിനിടെ പവന് കൂടിയത് 560 രൂപ, വെള്ളിനിരക്കും ഉയര്‍ന്നു

Kerala woman wearing gold jewelry
Representational Image Generated by Meta AI
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48080 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. മൂന്ന് ദിവസത്തിനുള്ളില്‍ പവന് 560 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച (10.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 7285 രൂപയിലും പവന് 200 രൂപ വര്‍ധിച്ച് 58280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 6010 രൂപയിലും പവന് 160 രൂപ കൂടി 48080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് 01 രൂപ കൂടി 98 ലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

gold rate january 10 kerala

വ്യാഴാഴ്ച (09.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7260 രൂപയിലും പവന് 280 രൂപ കൂടി 58080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 5990 രൂപയിലും പവന് 200 രൂപ കൂടി 47920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടന്നത്. 

#goldprice #Kerala #economy #business #investment #jewelry #preciousmetals #inflation

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2938 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia