Gold Rate ; സ്വർണവില പറന്നുയർന്നു; പവന് 840 രൂപയുടെ കുതിപ്പ്
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44120 രൂപ.
വെള്ളിനിരക്കും കൂടി
ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണത്തിന്റെ വില (Gold Rate) വീണ്ടും ആകാശത്തെ തൊട്ടു. ശനിയാഴ്ച (17.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു (Increased). ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം 6670 രൂപയിലും പവൻ 53360 രൂപയിലും എത്തിച്ചേർന്നു.
അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗണ്യമായ ഉയർച്ച രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയിലും പവൻ 44120 രൂപയിലുമായി.
വെള്ളിയുടെ വിലയിലും ചെറിയ വർധനവ് ഉണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 90 രൂപയായി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
വെള്ളിയാഴ്ച (16.08.2024) നടന്ന വ്യാപാരത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപയും പവന് 40 രൂപയുമാണ് വർധിച്ചത്. വെള്ളിയുടെ വിലയിലും ഒരൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
സ്വർണവിലയിലെ ഈ അപ്രതീക്ഷിത വർധനവ് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുന്നു. അന്തർദേശീയ വിപണിയിലെ ഏറ്റക്കുറച്ചിലുകളും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവിലയിലെ വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വർധനവ് സ്വർണാഭരണങ്ങളുടെ വിലയിലും വലിയ വർധനവിന് ഇടയാക്കും. ഇതോടെ സ്വർണാഭരണം വാങ്ങുന്നവർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
മിഡിൽ ഈസ്റ്റിലെയും റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലെയും ഭൗമരാഷ്ട്രീയ പിരിമുറുക്കം രൂക്ഷമാകുന്നു. പശ്ചിമേഷ്യയിൽ വെടിനിർത്തൽ കരാറിൽ ഇതുവരെ എത്തിയിട്ടില്ല.
യുഎസ് സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണെന്നും, സെപ്തംബർ മീറ്റിംഗ് മുതൽ ഫെഡറൽ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും യുഎസ് മാക്രോ ഡാറ്റകൾ സൂചിപ്പിക്കുന്നു.
#goldprice #kochi #kerala #silverprice #jewelry #investment #inflation #economy