Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വര്‍ധനവില്‍ തുടരുന്നു
18 കാരറ്റ് സ്വര്‍ണത്തിന് പവന് 42560 രൂപ.
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി (Gold and Silver) നിരക്കുകളില്‍ (Price) മാറ്റമില്ല. ശനിയാഴ്ച (10.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6425 രൂപയിലും പവന് 51400 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5320 രൂപയിലും പവന് 42560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച (09.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 6425 രൂപയിലും പവന് 600 രൂപ കൂടി 51400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5320 രൂപയിലും പവന് 520 രൂപ കൂടി 42560 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് 02 രൂപ കൂടി 88 രൂപയിലാണ് വ്യാപാരം നടന്നത്.#goldprice #Kochi #Kerala #India #goldrates #silverprice #preciousmetals