Gold Rate | വമ്പന്‍ കുതിപ്പുമായി സ്വര്‍ണവില; 3 ദിവസത്തിനിടെ പവന് കൂടിയത് 1280 രൂപ
18 കാരറ്റ് സ്വര്‍ണത്തിന് പവന് 42880 രൂപ.
വെള്ളിനിരക്കില്‍ മാറ്റമില്ല
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Rate) കുതിപ്പ് (Increasing) തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണനിരക്കില്‍ വന്‍ വര്‍ധനവ് (Hiked) രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനിടെ 22 കാരറ്റ് സ്വര്‍ണത്തിന് 640, 400, 240 എന്നിങ്ങനെ പവന് ആകെ 1280 രൂപയാണ് കൂടിയത്.
വെള്ളിയാഴ്ച (02.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6480 രൂപയിലും പവന് 240 രൂപ കൂടി 51840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5360 രൂപയിലും പവന് 160 രൂപ കൂടി 42880 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ആഗസ്ത് ആദ്യ ദിനമായ വ്യാഴാഴ്ച (01.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി 6450 രൂപയിലും പവന് 400 രൂപ കൂടി 51600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5340 രൂപയിലും പവന് 320 രൂപ കൂടി 42720 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു വിപണി വില. Hashtags: #goldprice, #Kerala, #investment, #economy, #22karatgold, #18karatgold